TRENDING:

Jio Cinema | ജിയോ സിനിമയിൽ ജൂൺ 18 മുതൽ ആറ് പുതിയ മലയാള സിനിമകൾ സ്ട്രീമിങ്ങിനെത്തും

Last Updated:
കോമഡി സിനിമകൾ മുതൽ ആക്ഷൻ, ത്രില്ലർ, ആക്ഷേപഹാസ്യ സിനിമകൾ വരെ ഉൾപ്പെടുന്നതാണ് ഈ ആറ് സിനിമകൾ.
advertisement
1/5
Jio Cinema | ജിയോ സിനിമയിൽ ജൂൺ 18 മുതൽ ആറ് പുതിയ മലയാള സിനിമകൾ സ്ട്രീമിങ്ങിനെത്തും
സിനിമാപ്രേമികൾക്ക് മികച്ച മലയാള സിനിമകൾ കാണാനുള്ള സുവർണാവസരം. ജിയോ സിനിമയിൽ ജൂൺ 18 മുതൽ ആറ് പുതിയ മലയാള സിനിമകൾ സ്ട്രീമിങ്ങിനെത്തും. സിനിമാസ്വാദകർക്ക് കാഴ്ച്ചയുടെ വിരുന്ന് ഒരുക്കുന്ന ആറ് വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്ന സിനിമകളുമായാണ് ജിയോ സ്റ്റുഡിയോ പ്രദർശനത്തിന് എത്തുന്നത്. സിനിമകളുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകളും ജിയോ സിനിമയിൽ ലഭ്യമാണ്.
advertisement
2/5
രാജ്യത്തെ ഏറ്റവും മികച്ച സിനിമ ഇൻഡസ്ട്രിയാണ് മലയാളം സിനിമ മേഖല. മലയാളികൾ മാത്രമല്ല മലയാള സിനിമകൾ ഇഷ്ടപ്പെടുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പ്രേക്ഷകരുണ്ട്. ഇവ‍ർക്കായി ബോക്സ് ഓഫീസ് ഹിറ്റുകൾ മുതൽ നിരൂപക പ്രശംസ നേടിയ സിനിമകൾ വരെയാണ് ജിയോ പ്രദർശനത്തിനെത്തിക്കുന്നത്. ഇവയിൽ രണ്ട് ഡിജിറ്റൽ റിലീസുകളും നേരത്തെ പുറത്തിറങ്ങിയ സിനിമകളും ഡിജിറ്റൽ പ്രീമിയറും ഉൾക്കൊള്ളുന്നു.
advertisement
3/5
കോമഡി സിനിമകൾ മുതൽ ആക്ഷൻ, ത്രില്ലർ, ആക്ഷേപഹാസ്യ സിനിമകൾ വരെ ഉൾപ്പെടുന്നതാണ് ഈ ആറ് സിനിമകൾ. മോഹൻലാൽ, സിദ്ധാർത്ഥ്, ദിലീപ്, നിവിൻ പോളി എന്നിവർ അഭിനയിച്ചതും സംവിധായകൻ ജീത്തു ജോസഫ്, സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി തുടങ്ങിയവർ അണിയറ പ്രവർത്തകരുമായ സിനിമകളാണ് അടുത്ത ദിവസം മുതൽ ജിയോ സിനിമയിൽ സ്ട്രീമിംഗിന് എത്തുക.
advertisement
4/5
റോഷൻ ആൻഡ്രൂസ് സംവിധാനം നിർവ്വഹിച്ച് മോഹൻ ലാൽ, നിവിൻ പോളി, പ്രിയ ആനന്ദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കായംകുളം കൊച്ചുണ്ണി' ജൂൺ 18ന് പ്രദർശനം ആരംഭിക്കും. ദിലീപ്, സിദ്ധാർത്ഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവർ അഭിനയിച്ച 'കമ്മാരസംഭവം' ജൂൺ 19ന് സ്ട്രീമിംഗിനെത്തും. രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഹരികുമാർ സംവിധാനം ചെയ്ത 'ക്ലിന്റ്' എന്ന സിനിമ ജൂൺ 25ന് പ്രദർശനത്തിനെത്തും. മാസ്റ്റർ അലോക്, ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ, വിനയ് ഫോർട്ട് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
5/5
വിജീഷ് മണി സംവിധാനം ചെയ്ത 'പുഴയമ്മ' എന്ന ചിത്രം ജൂലൈ ഒന്നു മുതൽ ജിയോ സിനിമയിലൂടെ കാണാം. ബേബി മീനാക്ഷി, ലിൻഡ ആർസെനിയോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി' ആണ് ജൂലൈ 4 മുതൽ പ്രദ‍ർശനത്തിനെത്തുന്ന മറ്റൊരു ചിത്രം. കാളിദാസ് ജയറാം, അപ‍ർണ ബാലമുരളി എന്നിവ‍ർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമ ഒരു കോമഡി ചിത്രമാണ്. വി.എം വിനു സംവിധാനം ചെയ്ത 'കുട്ടിയമ്മ' എന്ന സിനിമയാണ് ജിയോ സിനിമയിൽ എത്തുന്ന മറ്റൊരു ചിത്രം. ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ഈ കുടുംബ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ‌
മലയാളം വാർത്തകൾ/Photogallery/Film/
Jio Cinema | ജിയോ സിനിമയിൽ ജൂൺ 18 മുതൽ ആറ് പുതിയ മലയാള സിനിമകൾ സ്ട്രീമിങ്ങിനെത്തും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories