TRENDING:

'ഇരവാദവും സ്ത്രീ എന്ന പരിഗണനയും അനാവശ്യമായി ഉപയോഗിക്കുന്നു': കങ്കണക്കെതിരെ ഊര്‍മ്മിള മദോന്ദ്കർ

Last Updated:
ലഹരി ശൃംഖലകളെയൊക്കെ വെളിച്ചത്തു കൊണ്ടു വരുമെന്ന കങ്കണയുടെ വാദത്തോടും ഊർമ്മിള പ്രതികരിച്ചിട്ടുണ്ട്. നികുതി ദായകരുടെ പണം ഉപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ വരെ ലഭിച്ച ഒരു വ്യക്തി എന്തുകൊണ്ട് ഇത്തരം വിവരങ്ങൾ പൊലീസിനോട് പറയുന്നില്ല എന്ന ചോദ്യമാണ് ഇവർ ഉന്നയിച്ചത്. 
advertisement
1/7
'ഇരവാദവും സ്ത്രീ എന്ന പരിഗണനയും അനാവശ്യമായി ഉപയോഗിക്കുന്നു': കങ്കണക്കെതിരെ ഊര്‍മ്മിള
ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് അംഗവും മുൻകാല താരവുമായ ഊര്‍മ്മിള മദോന്ദ്കർ.ബോളിവുഡിലെ ‍ ലഹരി വിവാദവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില പരാമർശങ്ങൾക്കെതിരെയാണ് ഊർമ്മിള രംഗത്തെത്തിയിരിക്കുന്നത്. 
advertisement
2/7
ഇരവാദവും സ്ത്രീ എന്ന പരിഗണനയും കങ്കണ അനാവശ്യമായി ഉപയോഗിക്കുന്നു എന്നാണ് ഊർമ്മിളയുടെ വിമർശനം. മയക്കുമരുന്നിനെതിരെ പോരാട്ടം ആരംഭിക്കുന്നു എന്നാണ് കങ്കണ പറയുന്നത് അങ്ങനെയെങ്കിൽ ആ പോരാട്ടം ആദ്യം അവരുടെ സംസ്ഥാനത്ത് നിന്നു തന്നെ തുടങ്ങണമെന്നും ഊർമ്മിള ആവശ്യപ്പെടുന്നു.
advertisement
3/7
'രാജ്യം മുഴുവൻ ലഹരി എന്ന ഭീഷണി അഭിമുഖീകരിക്കുന്നുണ്ട്. ഇവയുടെ ഉദ്ഭവകേന്ദ്രം ഹിമാചൽ ( കങ്കണയുടെ ജന്മനാട്) ആണെന്ന് അവർക്കറിയില്ലേ ? സ്വന്തം സംസ്ഥാനത്തു നിന്നു വേണം അവർ തുടങ്ങേണ്ടത്' ഊര്‍മ്മിള പറയുന്നു. 
advertisement
4/7
ലഹരി ശൃംഖലകളെയൊക്കെ വെളിച്ചത്തു കൊണ്ടു വരുമെന്ന കങ്കണയുടെ വാദത്തോടും ഊർമ്മിള പ്രതികരിച്ചിട്ടുണ്ട്. നികുതി ദായകരുടെ പണം ഉപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ വരെ ലഭിച്ച ഒരു വ്യക്തി എന്തുകൊണ്ട് ഇത്തരം വിവരങ്ങൾ പൊലീസിനോട് പറയുന്നില്ല എന്ന ചോദ്യമാണ് ഇവർ ഉന്നയിച്ചത്. 
advertisement
5/7
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ ഉയർത്തിയ ചില ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ബോളിവുഡ് മാഫിയ, നെപ്പോട്ടിസം തുടങ്ങി നിരവധി വാദങ്ങളാണ് കങ്കണ ഉന്നയിച്ചത്. ഇതൊക്കെ വലിയ ചർച്ചകൾക്ക് തിരി കൊളുത്തി.
advertisement
6/7
മഹാരാഷ്ട്രയിലെ ശിവസേന സർക്കാരിനെതിരെയും കങ്കണ രംഗത്തെത്തിയതോടെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ നിറവും കൈവന്നു. 
advertisement
7/7
ബോളിവുഡിൽ ജോലി ചെയ്തു കൊണ്ട് സ്വന്തം തൊഴിൽ മേഖലയെ മൊത്തത്തിൽ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കങ്കണക്കെതിരെ നേരത്തെ എംപിമാരും അഭിനേതാക്കളുമായ ജയാ ബച്ചൻ, ഹേമ മാലിനി എന്നിവരും രംഗത്തെത്തിയിരുന്നു. ആരെങ്കിലും ഒരാൾ പറയുന്ന വാക്ക് കേട്ട് ഒരു ഇൻഡസ്ട്രിയെ മുഴുവൻ തരംതാഴ്ത്തുന്ന തരത്തിലുള്ള നിലപാടുകൾ ശരിയല്ലെന്നായിരുന്നു ഇവർ പറഞ്ഞത്. 
മലയാളം വാർത്തകൾ/Photogallery/Film/
'ഇരവാദവും സ്ത്രീ എന്ന പരിഗണനയും അനാവശ്യമായി ഉപയോഗിക്കുന്നു': കങ്കണക്കെതിരെ ഊര്‍മ്മിള മദോന്ദ്കർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories