Sushant Singh Rajput Death Case| സുശാന്തിന്റേത് കൊലപാതകമാണെന്ന വാദം തള്ളി എയിംസ് ; ആത്മഹത്യയെന്ന് റിപ്പോർട്ട്
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് മെഡിക്കൽ സംഘം ചെയർമാൻ സുധീർ ഗുപ്ത പറഞ്ഞു.
advertisement
1/12

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന വാദം തള്ളി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ ഫോറൻസിക് പാനൽ.
advertisement
2/12
താരത്തിന്റേത് ആത്മഹത്യയാണെന്നാണ് എയിംസിലെ ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം സിബിഐക്ക് കൈമാറി.
advertisement
3/12
താരത്തിന് വിഷം നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള സംശയങ്ങളെയും സിദ്ധാന്തങ്ങളെയും ഫോറൻസിക് സംഘം തള്ളി.
advertisement
4/12
സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് മെഡിക്കൽ സംഘം ചെയർമാൻ സുധീർ ഗുപ്ത പറഞ്ഞു.
advertisement
5/12
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഫോറന്‍സിക് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
advertisement
6/12
സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ട്.
advertisement
7/12
ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
8/12
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സി.ബി.ഐ. അന്വേഷണം തുടരുകയെന്നാണ് സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
advertisement
9/12
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സിബിഐ അന്വേഷിക്കും. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും സൂചന ലഭിച്ചാൽ ആ നിലയ്ക്കും അന്വേഷിക്കും.
advertisement
10/12
സുശാന്തിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെയാണ് എയിംസിലെ ഡോക്ടർമാരുടെ സംഘവും വിശദമായ പരിശോധന നടത്തിയത്.
advertisement
11/12
പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ടും എയിംസിലെ ഡോക്ടർമാർ വീണ്ടും വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
advertisement
12/12
സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകണമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput Death Case| സുശാന്തിന്റേത് കൊലപാതകമാണെന്ന വാദം തള്ളി എയിംസ് ; ആത്മഹത്യയെന്ന് റിപ്പോർട്ട്