Leo Trailer | വിജയ് ആരാധകര്‍ കാത്തിരുന്ന വമ്പന്‍ അപ്ഡേറ്റുമായി ലിയോ ടീം
- Published by:Arun krishna
- news18-malayalam
Last Updated:
സിനിമയുടെ പ്രോമോഷനിലും അണിയറക്കാര്‍ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
advertisement
1/10

തെന്നിന്ത്യന്‍ സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് - ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ സിനിമയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍.
advertisement
2/10
ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയത് ആരാധകരെ നിരാശരാക്കിയിരുന്നു,വിജയുടെ പ്രസംഗത്തിനും കുട്ടിക്കഥയ്ക്കുമായി കാത്തിരുന്നവര്‍ക്ക് തീരുമാനം തിരിച്ചടിയായി.
advertisement
3/10
സിനിമയുടെ പ്രോമോഷനിലും അണിയറക്കാര്‍ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
advertisement
4/10
വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ലിയോ സിനിമയുടെ ട്രെയിലര്‍ ഒക്ടോബര്‍ 5ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസും ദി റൂട്ടും അറിയിച്ചു.
advertisement
5/10
അനിരുദ്ധിന്‍റെ സംഗീതത്തിലുള്ള സിനിമയിലെ 'ബാഡ് ആസ്' എന്ന ഗാനമാണ് അവസാനമായി ലിയോ ടീം പുറത്തുവിട്ടത്. ആദ്യ ഗാനമായ നാ റെഡി പോലെ ഇതും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
advertisement
6/10
മഞ്ഞുപുതച്ച കശ്മീര്‍ താഴ്വരയില്‍ രക്തദാഹികളായ ചെന്നായ്ക്കളെ നേരിടുന്ന വിജയിയാണ് ട്രെയിലര്‍ പ്രഖ്യാപന പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. മുന്‍പ് പുറത്തുവന്ന ഓരോ പോസ്റ്ററിലും നായകന്‍ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ കുറിച്ച് സംവിധായകന്‍ ലോകേഷ് സൂചന നല്‍കിയിരുന്നു.
advertisement
7/10
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍, ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും നിര്‍മ്മിക്കുന്ന ചിത്രം തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
advertisement
8/10
സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, മിഷ്കിന്‍ , ഗൌതം മേനോന്‍, ബാബു ആന്‍റണി, മാത്യു തോമസ്,പ്രിയ ആനന്ദ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.
advertisement
9/10
മനോജ് പരമഹംസ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയില്‍ അന്‍പറിവ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
advertisement
10/10
ഗോകൂലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുലര്‍ച്ചെ 4 മണി മുതലുള്ള മാരത്തോണ്‍ പ്രദര്‍ശനമാണ് ആദ്യ ദിനം ലിയോക്കായി കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Leo Trailer | വിജയ് ആരാധകര്‍ കാത്തിരുന്ന വമ്പന്‍ അപ്ഡേറ്റുമായി ലിയോ ടീം