TRENDING:

Vijay Deverakonda| അപൂർവ നേട്ടം; നടൻ വിജയ് ദേവരക്കൊണ്ടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 90 ലക്ഷം ഫോളോവേഴ്സ്

Last Updated:
Vijay Deverakonda: തെന്നിന്ത്യയിലാകെ ആരാധകരുടെ കാര്യത്തിൽ തരംഗം തീർക്കുകയാണ് യുവതാരം വിജയ് ദേവരക്കൊണ്ട. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.
advertisement
1/11
അപൂർവ നേട്ടം; നടൻ വിജയ് ദേവരക്കൊണ്ടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 90 ലക്ഷം ഫോളോവേഴ്സ്
അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനടനായി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട. തെലുങ്കിലും തമിഴിലും മലയാളത്തിലും കുറഞ്ഞ കാലയളവിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ്.
advertisement
2/11
തെലുങ്ക് സിനിമാ രംഗത്ത് ചുവടുറപ്പിക്കാൻ പരിശ്രമിക്കുന്ന ഒട്ടേറെ യുവതാരങ്ങളുണ്ട്. എന്നാൽ, കുറച്ചുസിനിമകൾ കൊണ്ടുതന്നെ സ്വന്തമായി ഒരിടം കണ്ടെത്താൻ വിജയ് ദേവരക്കൊണ്ടയ്ക്ക് കഴിഞ്ഞു. പെല്ലി ചൂപ്പുലു, അർജുൻ റെഡ്ഡി, ഗീതാ ഗോവിന്ദം എന്നീ സിനിമകളാണ് താരത്തെ മറ്റൊരുതലത്തിലേക്ക് ഉയർത്തിയത്.
advertisement
3/11
വിജയ് ദേവരക്കൊണ്ടയുടെ അഭിനയ രീതികളും നിലപാടുകളും യുവാക്കളെ ഏറെ ആകർഷിക്കുന്നു. അതുകൊണ്ടുതന്നെ വിജയ് ദേവരക്കൊണ്ട എന്ന പേര് അവർ മന്ത്രം പോലെ ഉരുവിടുന്നതും. സോഷ്യൽ മീഡിയയിലും വിജയ് ദേവരക്കൊണ്ടക്ക് പിന്നിൽ അണിനിരക്കുന്ന യുവാക്കളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.
advertisement
4/11
അതുകൊണ്ടുതന്നെയാണ് സെൻസേഷണൽ സ്റ്റാറായി അദ്ദേഹം മാറിയത്. വിജയ് ദേവരക്കൊണ്ടയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ആരാധകരുടെ എണ്ണം കണ്ടാൽ പല പ്രമുഖ താരങ്ങളുടെയും കണ്ണുതള്ളും.
advertisement
5/11
പരാജയങ്ങൾ വന്നാലും വിജയ് ദേവരക്കൊണ്ടയുടെ ഇമേജിനെ ഒരുതരത്തിലും ബാധിക്കില്ല. ഇപ്പോള്‍ അത്ര സെലക്ടീവായാണ് സിനിമകൾ ചെയ്യുന്നത്. ദീർഘകാലം യുവ സംവിധായകർക്ക് വേണ്ടിയാരുന്നു അഭിനയിച്ചതെങ്കിൽ, ഇപ്പോൾ സൂപ്പർ ഡയറക്ടർമാർ അദ്ദേഹത്തെ നോട്ടമിട്ടിരിക്കുകയാണ്.
advertisement
6/11
ഇപ്പോൾ ഇതാ മറ്റൊരു അപൂർവ നേട്ടം കൂടി താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ചരിത്രം രചിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.
advertisement
7/11
90 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ വിജയ് ദേവരക്കൊണ്ടയ്ക്ക് ഉള്ളത്. തെന്നിന്ത്യൻ സിനിമയിൽ ഇത്രയേറെ ഫോളോവേഴ്സുള്ള ഏകതാരമായിരിക്കുകയാണ് അദ്ദേഹം. ഇത് അത്ര എളുപ്പം സ്വന്തമാക്കാൻ കഴിയുന്ന നേട്ടമല്ലെന്ന് അറിയുക.
advertisement
8/11
വിജയ് ദേവരക്കൊണ്ടയെക്കാൾ വലിയ താരങ്ങൾ ഏറെയുണ്ട് തെലുങ്കിൽ. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ താരം വേറെയില്ല.
advertisement
9/11
2018 മാർച്ച് ഏഴിനാണ് വിജയ് ദേവരക്കൊണ്ട ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്. രണ്ട് വർഷം കൊണ്ടുതന്നെ 90 ലക്ഷം എന്ന മാജിക് സംഖ്യയിലേക്ക് ഫോളോവേഴ്സിന്റെ എണ്ണം എത്തി നിൽക്കുകയാണ്.
advertisement
10/11
പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ഒരു ആക്ഷൻ സിനിമയിലാണ് താരം ഇപ്പോൾ അഭനയിക്കുന്നത്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നു. ഇതിന് പിന്നാലെ സംവിധായകൻ സുകുമാറും വിജയിനെ നായകനാക്കി സിനിമ ഒരുക്കാൻ തയാറെടുക്കുകയാണ്.
advertisement
11/11
ബോളിവു‍ഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് താരം. ബലാക്കോട്ട് വ്യോമാക്രമണം പ്രമേയമാക്കുന്ന സിനിമയിൽ വ്യോമസേനാ എയർവിങ് കമാൻഡർ അഭിന്ദൻ വർത്തമാന്റെ വേഷത്തിൽ വിജയ് ദേവരക്കൊണ്ട എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മലയാളം വാർത്തകൾ/Photogallery/Film/
Vijay Deverakonda| അപൂർവ നേട്ടം; നടൻ വിജയ് ദേവരക്കൊണ്ടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 90 ലക്ഷം ഫോളോവേഴ്സ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories