Master Release: തമിഴ്നാട്ടിൽ മാസായി 'മാസ്റ്റർ' എത്തി; രാവുപകലാക്കി ആഘോഷവുമായി ആരാധകർ; കേരളത്തിലും ഇന്ന് റിലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല.
advertisement
1/10

ചെന്നൈ: നീണ്ട കാത്തിരിപ്പിനുശേഷം വിജയ് ചിത്രം മാസ്റ്റർ തിയറ്ററുകളിലെത്തി. തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല.
advertisement
2/10
ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്റർ ചിത്രം കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകി. ഒടുവിൽ ഏറെ കാത്തിരിപ്പിനൊടുവിൽ പൊങ്കലിന്റെ തലേദിവസം തന്നെ മാസ്റ്റർ പുറത്തിറങ്ങി.
advertisement
3/10
പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു.
advertisement
4/10
തിരുനെൽവേലി, കോയമ്പത്തൂർ, സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരാധകർ രാത്രി മുതൽ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരിൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
advertisement
5/10
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലും തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം.
advertisement
6/10
അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉൾപ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതൽ സ്ക്രീനുകളിൽ പ്രദർശനമുണ്ടാകും. വലിയൊരു ഇടവേളയ്ക്കുശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു.
advertisement
7/10
ഇത്രയുംകാലം അടച്ചിട്ടതിനാൽ തിയറ്ററുകളിലെ പ്രൊജക്ടർ, ജനറേറ്റർ, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായനിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പൽപിടിച്ചു. വീണ്ടും തിയേറ്റർ തുറന്നു പ്രവർത്തിക്കാൻ മൂന്നുലക്ഷംമുതൽ അഞ്ചുലക്ഷം രൂപവരെ ചെലവായതായി തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക് ചൂണ്ടിക്കാട്ടുന്നു.
advertisement
8/10
എല്ലാ തിയറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും നൽകാനും സജ്ജീകരണമായി.
advertisement
9/10
ജനങ്ങൾ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രമായിട്ടില്ല. മലയാള ചിത്രങ്ങൾ കൂടുതലായി എത്തുമ്പോഴായിരിക്കും കാണികളുടെ യഥാർഥനിലപാട് വ്യക്തമാകുകയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. മുഖ്യമന്ത്രി തന്ന ഉറപ്പുകളിൽ വിശ്വസിച്ചാണ് തിയേറ്ററുകൾ തുറക്കുന്നതെന്നും ഉടമകൾ പറയുന്നു.
advertisement
10/10
ഒടിടി പ്ലാറ്റ്‌ഫോം വേണ്ടെന്നുവെച്ച് ആരാധകരുടെ കൂടെനിന്ന വിജയിന്റെ ചിത്രം സൂപ്പർ ഹിറ്റാകുമെന്നതിൽ സംശയമില്ല. സിനിമയുടെ തിരിച്ചുവരവിനായി ത്രില്ലോടെ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം.-കേരളത്തിലെ വിജയ് ഫാൻസ് നേതാക്കൾ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Master Release: തമിഴ്നാട്ടിൽ മാസായി 'മാസ്റ്റർ' എത്തി; രാവുപകലാക്കി ആഘോഷവുമായി ആരാധകർ; കേരളത്തിലും ഇന്ന് റിലീസ്