TRENDING:

ഇതാണ് മേക്കോവർ; നൂറ് വയസുകാരനായി വിജയരാഘവൻ; രസകരമായ മൂഹൂർത്തങ്ങളുമായി 'ഹ്യൂമൻസ് ഓഫ് പൂക്കാലം'

Last Updated:
നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്
advertisement
1/11
ഇതാണ് മേക്കോവർ; നൂറ് വയസുകാരനായി വിജയരാഘവൻ; രസകരമായ മൂഹൂർത്തങ്ങളുമായി 'ഹ്യൂമൻസ് ഓഫ് പൂക്കാലം'
രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളോടും കൂടെ നൂറ് വയസ്സ് പ്രായമുള്ളൊരു അപ്പാപ്പനായി ഞെട്ടിച്ച് നടൻ വിജയരാഘവൻ, ഒപ്പം ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും
advertisement
2/11
നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്
advertisement
3/11
കോളേജ് കുട്ടികളുടെ കഥ പറഞ്ഞ 'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ 'പൂക്കാല'ത്തിലാണ് വിജയരാഘവൻ ഞെട്ടിക്കുന്ന മേക്കോവറിൽ എത്തുന്നത്.
advertisement
4/11
ഇപ്പോഴിതാ 'പൂക്കാലം' എന്ന ചിത്രത്തിന്റെ പുറത്തിറക്കുന്നതിന്റെ ഭാ​ഗമായി 'ഹ്യൂമന്‍സ് ഓഫ് പൂക്കാലം' എന്ന പേരില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
advertisement
5/11
1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ  മനോഹരമായ കുടുംബംചിത്രമായിരിക്കും ഇതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
advertisement
6/11
ഗണേഷിന്റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കില്‍ 'പൂക്കാല'ത്തില്‍ ഒട്ടേറെ മുതിര്‍ന്ന കഥാപാത്രങ്ങളുണ്ട്.
advertisement
7/11
കെ.പി.എസി. ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം കാവ്യ, നവ്യ, അമല്‍, കമല്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
advertisement
8/11
സിഎന്‍സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു.
advertisement
9/11
പ്രൊഡക്ഷന്‍ ഡിസൈനര്‍: സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം: മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം: സച്ചിന്‍ വാര്യര്‍
advertisement
10/11
വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്, ചമയം: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍. വാര്യര്‍,
advertisement
11/11
നിശ്ചല ഛായാഗ്രഹണം: സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍: അരുണ്‍ തോമസ്, പി.ആര്‍.ഒ. എ.എസ്. ദിനേശ്, മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.
മലയാളം വാർത്തകൾ/Photogallery/Film/
ഇതാണ് മേക്കോവർ; നൂറ് വയസുകാരനായി വിജയരാഘവൻ; രസകരമായ മൂഹൂർത്തങ്ങളുമായി 'ഹ്യൂമൻസ് ഓഫ് പൂക്കാലം'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories