KMCC ഇടപെടല്‍; ദുബായിലെ വര്‍സാനില്‍ പ്രവാസികള്‍ക്കായി ഒരുങ്ങുന്നത് വിപുലമായ ഐസൊലേഷന്‍ കേന്ദ്രം
Last Updated:
ഇന്ത്യന്‍ സര്‍ക്കാരുകള്‍ കയ്യൊഴിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് ദുബായി കെ.എം.സി.സി കരുതലാവുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിപ്പോർട്ട് - മുഹമ്മദ് ഷഹീദ്
advertisement
1/10

കോഴിക്കോട്: കോവിഡ് 19 പ്രതിസന്ധിയില്‍പ്പെട്ട മലയാളികള്‍ക്ക് നാട്ടിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതമായി നീങ്ങുമ്പോള്‍ കൂറ്റന്‍ ഐസലോഷന്‍ കേന്ദ്രമൊരുക്കി ദുബായ് കെ.എം.സി.സി. ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ ഐസൊലേഷന്‍ കേന്ദ്രമാണ് ആയിരക്കണക്കിന് കോവിഡ് ബാധിതരെ സ്വീകരിക്കാനായി യു.എ.ഇയിലെ വര്‍സാനില്‍ ഒരുങ്ങുന്നത്.
advertisement
2/10
അദ്ധ്വാനിക്കുന്നവന്റെ പറുദീസയായ ദുബായിയെ കൊറോണ വരിഞ്ഞു മുറുക്കിയപ്പോള്‍ മലയാളികളെല്ലാം ആശങ്കയോടെ ദിനരാത്രങ്ങള്‍ എണ്ണി നീക്കുമ്പോഴാണ് വർസാനില്‍ കെഎംസിസി അവര്‍ക്കായി കരുതല്‍ കേന്ദ്രം തുറക്കുന്നത്.
advertisement
3/10
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴില്‍ യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു വര്‍സാന്റെ ഓരോ ചുവടും. വെറും നാലുദിവസം കൊണ്ട് തന്നെ എല്ലാവിധ സൗകര്യത്തോടും കൂടി തന്നെ ആദ്യത്തെ അതിഥിയെ സ്വീകരിക്കാൻ കഴിഞ്ഞു.
advertisement
4/10
ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം മുതല്‍ ബെഡ്, കട്ടില്‍, തലയണ, ചായപ്പൊടി, പഞ്ചസാര, കെറ്റില്‍, തോര്‍ത്ത്, സോപ്പ്, നഖം വെട്ടി, ബക്കറ്റ് തുടങ്ങി നിത്യോപയോഗ വസ്തുക്കള്‍ മുഴുവന്‍ ഒരുക്കിയാണ് ഓരോ അതിഥിയേയും വരവേല്‍ക്കുന്നത്.
advertisement
5/10
കൊറോണ ബാധിതരെ സഹായിച്ചും, ക്വാറന്റൈന്‍ ചെയ്യപ്പെട്ട ആളുകള്‍ക്ക് ഭക്ഷണ വിതരണം നടത്തിയും, ആംബുലന്‍സിനും, പൊലീസിനും സദാ കൂട്ടായും നൂറുകണക്കിന് കെഎംസിസി പ്രവത്തകര്‍ നൈഫ് ഉള്‍പ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനനിരതരാണ്.
advertisement
6/10
കെ.എം.സി.സി പ്രവര്‍ത്തകര്‍ സബീല്‍ പാലസ് ഡയറക്ടര്‍ ഹാരിബ് ബിന്‍ സുബൈഹുമായി നടത്തിയ നിരന്തര ആശയ വിനിമയത്തിന്റെ ഫലമായിട്ടായിരുന്നു വര്‍സാനില്‍ അല്‍വാസലിന്റെ അധീനതയില്‍ ഉള്ള പണിതീര്‍ന്ന 32ഓളം ബില്‍ഡിംങുകള്‍ കെ.എം.സി.സിക്കു കൈമാറിയത്.
advertisement
7/10
ഇന്ത്യന്‍ സര്‍ക്കാരുകള്‍ കയ്യൊഴിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് ദുബായി കെ.എം.സി.സി കരുതലാവുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആയിരക്കണക്കിന് വളണ്ടിയര്‍മാരാണ് ഓരോ പ്രദേശത്തും വിശ്രമമില്ലാതെ പ്രവര്‍ത്തന സജ്ജരായിട്ടുള്ളതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു.
advertisement
8/10
മുസ്തഫ ഉസ്മാന്‍, അബ്ദുല്ല പൊയില്‍, അന്‍വര്‍ അമീന്‍, ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍, അന്‍വര്‍ നഹ, എളേറ്റില്‍ ഇബ്രാഹീം, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ.ഇസ്മയില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
advertisement
9/10
കെ.എം.സി.സി പ്രവര്‍ത്തകരായ മുഹമ്മദ് സഖീര്‍, ഫൈസല്‍ ബിന്‍ മുഹമ്മദ്, അലി ബിന്‍ സുലൈമാന്‍, റയീസ് ആവോലം, ശംസുദ്ധീന്‍ വയലത്ത്, അജയ് കുമാര്‍, മുഹമ്മദ് ജാബിര്‍, ഫാസില്‍ യു.കെ, ലത്തീഫ്, യു.കെ അസീസ് വാണിയന്റവിട, സുഹൈര്‍ മഹമൂദ്, അന്‍വര്‍ അലി, നസീഫ് അലി, റിജീഷ്, മഷൂദ്, മുജീബ്, മശ്ഹൂദ് തുടങ്ങി വ്യത്യസ്ത മേഖലയില്‍ പണിയെടുക്കുന്ന ഇവരെല്ലാം ആദ്യദിവസം മുതല്‍ മറ്റെല്ലാം മറന്നു 24 മണിക്കൂറും വര്‍സാന്റ വിജയത്തിനായി രാപ്പകല്‍ ഇല്ലാതെ ഓടി നടക്കുകയാണ്.
advertisement
10/10
ഇവരോടൊപ്പം തന്നെ എസ്.കെ. എസ്.എസ്.എഫിന്റെ വിഖായ പ്രവര്‍ത്തകരും സജീവമാണ്.
മലയാളം വാർത്തകൾ/Photogallery/Gulf/
KMCC ഇടപെടല്‍; ദുബായിലെ വര്‍സാനില്‍ പ്രവാസികള്‍ക്കായി ഒരുങ്ങുന്നത് വിപുലമായ ഐസൊലേഷന്‍ കേന്ദ്രം