TRENDING:

മൂന്ന് കൂട്ടം പായസവും ഓണസദ്യയും കഴിച്ച് ദുബായ് കിരീടാവകാശി; ഒപ്പം മലയാളികൾക്ക് ഓണാശംസയും

Last Updated:
മൂന്ന് കൂട്ടം പായസവും 27 കൂട്ടം വിഭവങ്ങളുമായി ഓണസദ്യ കഴിച്ച് ദുബായ് കിരീടാവകാശി
advertisement
1/7
മൂന്ന് കൂട്ടം പായസവും ഓണസദ്യയും കഴിച്ച് ദുബായ് കിരീടാവകാശി; ഒപ്പം മലയാളികൾക്ക് ഓണാശംസയും
ലോകത്ത് എവിടെ മലയാളിയുണ്ടോ അവിടെയൊക്കെ ഓണാഘോഷവുമുണ്ട്. ഗൾഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം മലയാളികൾ ഗംഭീരമായി തന്നെ ഓണം ആഘോഷിച്ചു. ദുബായിലെ റസ്റ്ററന്റുകൾക്ക് മുന്നിൽ ഇന്നലെ ഓണസദ്യ കഴിക്കാൻ മലയാളികളുടെ നീണ്ട നിരകളുമുണ്ടായിരുന്നു.
advertisement
2/7
പൂക്കളവും ഓണസദ്യയുമാണ് ഓണാഘോഷത്തിന്റെ ഹൈലൈറ്റ്. വിദേശികളടക്കം മലയാളികളുടെ തനതായ ആഘോഷത്തിന്റെ ആരാധകരാണ്. മൂന്ന് കൂട്ടം പായസവും വാഴയിലയിൽ വിളമ്പിയ സദ്യയും കഴിച്ചാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഓണം ആഘോഷിച്ചത്.
advertisement
3/7
ഇൻസ്റ്റഗ്രാമിൽ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള ദുബായ് കിരീടാവകാശി ഓണസദ്യയുടെ ചിത്രവും ഒപ്പം പ്രവാസികൾക്ക് ഓണാശംസ നേരാനും മറന്നില്ല. തനി മലയാളി ശൈലിയിൽ ചോറിനൊപ്പം നിരവധി കൂട്ടം കറികളും ചിപ്സും ശർക്കരവരട്ടിയും പപ്പടവുമെല്ലാം സദ്യയിൽ ഒരുക്കിയിട്ടുണ്ട്.
advertisement
4/7
ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാന്‍ കൂ‌ടിയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
advertisement
5/7
ദുബായിലെ മലയാളികളുടേയും ഇന്ത്യക്കാരുടേയും എല്ലാ ആഘോഷങ്ങൾക്കും ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒപ്പം നിൽക്കാറുണ്ട്.
advertisement
6/7
യുകെയിലെ യോർക്ക് ഷയറിൽ അവധികാലം ആഘോഷിക്കുകയാണ് ഷെയ്ഖ് ഹംദാൻ.
advertisement
7/7
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ മലയളികൾ ഗംഭീരമായി ഓണം ആഘോഷിച്ചു. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുളള ആഘോഷങ്ങളാണ് യുഎഇയിൽ നടന്നത്.
മലയാളം വാർത്തകൾ/Photogallery/Gulf/
മൂന്ന് കൂട്ടം പായസവും ഓണസദ്യയും കഴിച്ച് ദുബായ് കിരീടാവകാശി; ഒപ്പം മലയാളികൾക്ക് ഓണാശംസയും
Open in App
Home
Video
Impact Shorts
Web Stories