ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്‌ക്ക്: വാങ്ങാനായി ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ശതകോടീശ്വരന്മാര്‍ എത്തിത്തുടങ്ങി
- Published by:Sarika KP
- news18-malayalam
Last Updated:
കിടപ്പുമുറിക്ക് തന്നെ വലിയൊരു വീടിനെക്കാള്‍ വലുപ്പം, 10 ബാത്ത് റൂമുകള്‍, 25 പേര്‍ക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളും, ദുബായില്‍ ഏറ്റവും വിലയേറിയ വീട് വില്‍പ്പനയ്ക്ക്.
advertisement
1/6

204 മില്യൺ ഡോളർ വിലയുളള വീട് വിൽപ്പനയ്‌ക്ക്. ദുബായിലെ തന്നെ ഏറ്റവും വിലയേറിയ വീടാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഏകദേശം 2000 കോടി രൂപയാണ് ഈ ആഡംബര വീടിന് വിലയിട്ടിരിക്കുന്നത്. ലോകത്തെ ശതകോടീശ്വരൻമാരിൽ പത്തോളം പേർ വീട് വാങ്ങാനായി ഇതിനോടകം എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വീട് വാങ്ങാനായി എത്തിയവരിൽ ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരൻമാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
advertisement
2/6
എമിറേറ്റ്‌സ് ഹിൽസിന് തൊട്ടടുത്തായി നിൽക്കുന്ന ഈ വീടിന് 60,000 ചതുരശ്ര അടി സ്ഥലമുണ്ടെങ്കിലും അഞ്ച് കിടപ്പുമുറികൾ മാത്രമേയുള്ളൂ. 4,000 ചതുരശ്ര അടിയിലാണ് ഓരോ മുറികളും നിർമ്മിച്ചിരിക്കുന്നത്. 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ ചെലവിൽ ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അത്കൊണ്ടു തന്നെ മാർബിൾ പാലസ് എന്നാണ് ഈ വീടിനു നൽകിയിരിക്കുന്ന പേര്.
advertisement
3/6
കിടപ്പുമുറിക്ക് തന്നെ വലിയൊരു വീടിനെക്കാൾ വലുപ്പമുണ്ട്.വെറും അഞ്ച് മുറികൾ മാത്രമാണ് വീട്ടിൽ ഉള്ളതെങ്കിലും ഓരോ മുറിയും 4000 ചതുരശ്ര അടി വീതം വരും.
advertisement
4/6
ഏകദേശം 12 വർഷമെടുത്ത് 2018ലാണ് വീടിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. 70 തൊഴിലാളികൾ ഒൻപത് മാസത്തിലധികം പണിയെടുത്താണ് 700,000 സ്വർണ്ണ ഇലകൾ വീടിൻറെ ഭിത്തികളിൽ അലങ്കരിച്ചത്.
advertisement
5/6
25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളുമുണ്ട്. 19, 20 നൂറ്റാണ്ടുകളിലെ പ്രതിമകളും പെയിന്റിംഗുകളും വീടിനെ അലങ്കരിക്കുന്നു. വീട്ടിലുളള ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും എല്ലാം വിൽപ്പനയിൽ ഉൾപ്പെടും.
advertisement
6/6
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ട് പേർ വീട് കാണാൻ വന്നു അതിൽ ഒന്ന് ഒരു റഷ്യക്കാരനാണ് .രണ്ടാമത്തേത് എമിറേറ്റ്‌സ് ഹിൽസിൽ ഇതിനകം മൂന്ന് പ്രോപ്പർട്ടികൾ ഉള്ള ഒരു ഇന്ത്യാക്കാരനാണ്.
മലയാളം വാർത്തകൾ/Photogallery/Gulf/
ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്‌ക്ക്: വാങ്ങാനായി ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ശതകോടീശ്വരന്മാര്‍ എത്തിത്തുടങ്ങി