COP28 | 2028 ലെ COP33ന് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Arun krishna
- news18-malayalam
Last Updated:
ദുബായിൽ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്.
advertisement
1/9

ദുബായ് : 2028ലെ യുഎൻ കാലാവസ്ഥാ (COP33) സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
advertisement
2/9
ദുബായിൽ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്.
advertisement
3/9
വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയുടെ ഔപചാരികമായ ഉദ്ഘാടനത്തിൽ സംസാരിക്കാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു. ആതിഥേയരായ യുഎഇയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോദി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചത്.
advertisement
4/9
COP28 എന്നറിയപ്പെടുന്ന യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCCC) കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടിയിലേക്കുള്ള 28-ാമത് സമ്മേളനമാണ് നവംബർ 30 മുതൽ ഡിസംബർ 12 വരെ യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിൽ നടക്കുന്നത്.
advertisement
5/9
"കാലാവസ്ഥാ വ്യതിയാന പ്രക്രിയയ്ക്കുള്ള യുഎൻ ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ്, ഈ ഘട്ടം മുതൽ, 2028 ൽ ഇന്ത്യയിൽ COP33 ഉച്ചകോടി സംഘടിപ്പിക്കാമെന്ന് ഞാൻ നിർദ്ദേശിക്കുന്നത്." നരേന്ദ്ര മോദി പറഞ്ഞു.
advertisement
6/9
ഉച്ചകോടിയ്‌ക്കൊപ്പം മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
7/9
ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവൻമാർ, സർക്കാർ മന്ത്രിമാർ, ശാസ്ത്രജ്ഞർ, കാലാവസ്ഥാ പ്രവർത്തകർ, തുടങ്ങിയവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് .
advertisement
8/9
സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവുമായി സുല്‍ത്താന്‍ അല്‍ ജാബര്‍ കൂടിക്കാഴ്ച നടത്തി.
advertisement
9/9
സമ്മേളനത്തിന്റെ അധ്യക്ഷനായി യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ ചുമതലയേറ്റു. സിഒപി27 അധ്യക്ഷനായിരുന്ന ഈജിപ്ത് പ്രസിഡന്റ് സമേഹ് ഷൗക്രിയില്‍ നിന്നാണ് അല്‍ ജാബര്‍ അധ്യക്ഷപദം ഏറ്റു വാങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/India/
COP28 | 2028 ലെ COP33ന് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി