TRENDING:

കൊറോണ കാലത്തെ പ്രണയം: ലോകം ചൈനയെ പേടിയോടെ നോക്കുമ്പോൾ ചൈനക്കാരി ഇന്ത്യയുടെ മരുമകളായി എത്തി

Last Updated:
വധുവിന്‍റെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ മുതൽ ആറോളം ഡോക്ടർമാർ അടങ്ങിയ പാരാമെഡിക്കൽ സംഘം സിഹാവോ വാങിന്‍റെ കുടുംബാംഗങ്ങളെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു.
advertisement
1/6
കൊറോണ കാലത്തെ പ്രണയം: ലോകം ചൈനയെ പേടിയോടെ നോക്കുമ്പോൾ ചൈനക്കാരി ഇന്ത്യയുടെ മരുമകളായി എത്തി
ഭോപ്പാൽ: കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട ചൈനയിലേക്ക് ലോകരാജ്യങ്ങൾ യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, കൊറോണകാലത്ത് തന്‍റെ ചൈനീസ് പ്രണയിനിയെ സ്വന്തമാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ സത്യാർത്ഥ് മിശ്ര.
advertisement
2/6
സുഹൃത്തും പ്രണയിനിയുമായ സിഹാവോ വാങിനെയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിൽ വെച്ച് നടന്ന ചടങ്ങിൽ സത്യാർത്ഥ് മിശ്ര താലി കെട്ടി സ്വന്തമാക്കിയത്. ചൈനയിൽ നടത്താനിരുന്ന വിവാഹ ചടങ്ങുകൾ കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.
advertisement
3/6
മധ്യപ്രദേശിലെ മന്ദ്സോറിൽ ഞായറാഴ്ച ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിനു മുന്നോടിയായി വധുവിന്‍റെ വീട്ടുകാർ ജനുവരി 29ന് തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. മധ്യപ്രദേശ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു വിവാഹം.
advertisement
4/6
വധുവിന്‍റെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ മുതൽ ആറോളം ഡോക്ടർമാർ അടങ്ങിയ പാരാമെഡിക്കൽ സംഘം സിഹാവോ വാങിന്‍റെ കുടുംബാംഗങ്ങളെ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. കൊറോണയുടെ ലക്ഷണങ്ങൾ ആരും കാണിച്ചിരുന്നില്ലെന്നും ആരിലെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമെന്നും മന്ദ്സോർ ജില്ല ആശുപത്രി സിവിൽ സർജൻ ഡോ എ കെ മിശ്ര പറഞ്ഞു.
advertisement
5/6
അഞ്ചുവർഷം മുമ്പ് കാനഡയിൽ പഠിക്കുന്ന കാലത്താണ് സത്യാർത്ഥ മിശ്രയും സിഹാവോ വാങും കണ്ടുമുട്ടിയത്. സൗഹൃദം പ്രണയത്തിലേക്കും പ്രണയം വിവാഹത്തിലേക്കും എത്തുകയായിരുന്നു. സിഹാവോയുടെ പിതാവ് ഷിബോ വാങ്, മാതാവ് സിൻ ഗ്വാൻ എന്നിവരെ കൂടാതെ മറ്റ് രണ്ടു ബന്ധുക്കൾ കൂടി വിവാഹത്തിൽ പങ്കെടുത്തു.
advertisement
6/6
സിഹാവോയുടെ മറ്റ് ചില ബന്ധുക്കൾ കൂടി വിവാഹത്തിൽ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാൽ, കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ അവർക്ക് വിസ ലഭിച്ചില്ലെന്ന് സിദ്ധാർത്ഥ് മിശ്ര പറഞ്ഞു. സിഹാവോയും ബന്ധുക്കളും എല്ലാ ദിവസവും ആരോഗ്യവകുപ്പിന്‍റെ പരിശോധനകൾക്ക് വിധേയമാകുന്നുണ്ട്. അതേസമയം, ആരോഗ്യവകുപ്പുമായി സഹകരിക്കുന്നതിന് തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് ധാരണയുണ്ടെന്നും സിഹാവോയുടെ പിതാവ് ഷിബോ വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/India/
കൊറോണ കാലത്തെ പ്രണയം: ലോകം ചൈനയെ പേടിയോടെ നോക്കുമ്പോൾ ചൈനക്കാരി ഇന്ത്യയുടെ മരുമകളായി എത്തി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories