TRENDING:

പാർലമെന്റിൽ തുടക്കം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്‌തു

Last Updated:
ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് കമലഹാസനെ നാമനിർദ്ദേശം ചെയ്തത്
advertisement
1/4
പാർലമെന്റിൽ തുടക്കം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്‌തു
രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച്‌ കമൽഹാസൻ (Kamal Haasan). തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് മറ്റു പാർലമെന്റ് അംഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎൻഎമ്മിന്റെ (മക്കൾ നീതി മയ്യം) പിന്തുണയ്ക്ക് പകരമായി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് കമലഹാസനെ നാമനിർദ്ദേശം ചെയ്തത്. "എനിക്ക് വളരെ അഭിമാനവും ബഹുമാനവും തോന്നുന്നു." സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കമലഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്
advertisement
2/4
പാർലമെന്റിൽ തുടക്കം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്‌തു
ജൂൺ 6 ന് തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തോൽ. തിരുമാവളവൻ, എം.ഡി.എം.കെ.യുടെ വൈകോ, തമിഴ്‌നാട് കോൺഗ്രസ് മേധാവി സെൽവപെരുന്തഗൈ എന്നിവരുൾപ്പെടെ ഡി.എം.കെ. സഖ്യകക്ഷികളുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 34 വോട്ടുകൾ ആവശ്യമാണ്
advertisement
3/4
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎൻഎം മത്സരിച്ചിരുന്നില്ല. പകരം തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎം 2.62 ശതമാനം വോട്ട് നേടി. ജൂൺ 12 ന് കമലഹാസനും മറ്റ് അഞ്ച് പേരും തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ സുബ്രഹ്മണിയിൽ നിന്ന് അവർ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. ഡിഎംകെയുടെ കവി സൽമ (എ റോക്കയ്യ മാലിക്), എസ്ആർ ശിവലിംഗം, പി. വിൽസൺ (രണ്ടാം തവണയിൽ പ്രവേശനം), എഐഎഡിഎംകെയുടെ ഐഎസ് ഇൻബദുരൈ, ധനപാൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അഞ്ച് പേർ
advertisement
4/4
തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് രൂപം നൽകിയത് അദ്ദേഹമാണ്. 2018 ഫെബ്രുവരി 21 ന് മധുരയിൽ പാർട്ടിയുടെ രൂപീകരണം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തരിച്ച രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ രാമേശ്വരത്തെ സ്മാരകത്തിൽ നിന്നുമാണ് കമലഹാസൻ തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി 37 സീറ്റുകളിൽ മത്സരിച്ചു, പക്ഷേ പരാജയപ്പെട്ടു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ വോട്ട് വിഹിതം 3.72% ആയിരുന്നു. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപി മഹിളാ മോർച്ച പ്രസിഡന്റ് വാനതി ശ്രീനിവാസനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു
മലയാളം വാർത്തകൾ/Photogallery/India/
പാർലമെന്റിൽ തുടക്കം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്‌തു
Open in App
Home
Video
Impact Shorts
Web Stories