TRENDING:

പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റ്; നിയമ വിദ്യാർഥി അറസ്റ്റിൽ

Last Updated:
പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമർശങ്ങളാണ് ഇയാൾ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
advertisement
1/5
പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റുകൾ ഇട്ട നിയമവിദ്യാർഥി അറസ്റ്റിൽ. ഗോരഖ്പുർ ദീൻദയാൽ ഉപാധ്യായ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് അറസ്റ്റിലായത്.
advertisement
2/5
ചൗരി ചൗരിയിലെ പണ്ഡിത്പുര സ്വദേശി അരുൺ ജാദവ് എന്ന വിദ്യാർഥിയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. നടപടിക്ക് പിന്നാലെ ഒന്നാംവർഷ നിയമ വിദ്യാർഥിയായ ഇയാളെ സസ്പെൻഡ് ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതരും അറിയിച്ചിട്ടുണ്ട്.
advertisement
3/5
പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമർശങ്ങളാണ് ഇയാൾ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
advertisement
4/5
എന്നാൽ വിവാദമായ സംഭവത്തിൽ സ്വമേധയ കേസെടുത്ത പൊലീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നതിന് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് സർക്കിൾ ഓഫീസർ സുമിത് ശുക്ല അറിയിച്ചത്.
advertisement
5/5
അതേസമയം വിദ്യാർഥിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യൂണിവേഴ്സിറ്റിയുടെ ഐടി ടീം ഇടപെട്ടിരുന്നു എന്നാണ് അധികൃതർ പറയുന്നത്. സസ്പെൻഷൻ നടപടികളും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു അച്ചടക്ക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടും ഉടൻ ലഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/India/
പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റ്; നിയമ വിദ്യാർഥി അറസ്റ്റിൽ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories