Mamata Banerjee| മമത ബാനർജി മുംബൈയിൽ; സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു; പവാറുമായി ഇന്ന് കൂടിക്കാഴ്ച
- Published by:Rajesh V
- news18-malayalam
Last Updated:
ബുധനാഴ്ച എൻ സിപി അധ്യക്ഷൻ ശരദ് പവാറിനെ മമത കാണും. നേരത്തേ, തൃണമൂൽ കോൺഗ്രസിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഉപദേഷ്ടാവായ പ്രശാന്ത് കിഷോറുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
1/12

മുംബൈ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) മുംബൈയിലെത്തി (Mumbai). സിദ്ധിവിനായക ക്ഷേത്രവും (Siddhivinayak Temple) മുംബൈ ഭീകരാക്രമണ രക്തസാക്ഷി തുക്കാറാം ഒമ്പാലെ സ്മാരകവും സന്ദർശിച്ച മമത ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്ജയ് റാവത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. Credits: News18
advertisement
2/12
ബുധനാഴ്ച എൻ സിപി അധ്യക്ഷൻ ശരദ് പവാറിനെ മമത കാണും. നേരത്തേ, തൃണമൂൽ കോൺഗ്രസിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഉപദേഷ്ടാവായ പ്രശാന്ത് കിഷോറുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. (Credits: News18)
advertisement
3/12
ഏപ്രിലിൽ നടക്കുന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സബ്മിറ്റിന്റെ ഭാഗമായി നഗരത്തിലെ വ്യവസായികളുമായി കൂടിക്കാഴ്ചയും നടത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താനിരുന്നതാണ്. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ ഒഴിവാക്കുകയായിരുന്നു. Credits: News18
advertisement
4/12
ഗോവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എൻസിപി, തൃണമൂൽ നേതാക്കളുടെ കൂടിക്കാഴ്ച. ഇരുവരും ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. ദേശീയ, പ്രദേശിക വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തിയേക്കും. (Credits: News18)
advertisement
5/12
പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തോട് അനുബന്ധിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് മമതയും തൃണമൂൽ നേതാക്കളും വിട്ടുനിന്നിരുന്നു. എന്നാൽ, കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ മുന്നണി സാധ്യമാകില്ലെന്നാണ് പവാറിന്‍റെ അഭിപ്രായം. Credits: News18
advertisement
6/12
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ആദിത്യ താക്കറെയുമായും സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തുന്നു. (Credits: News18)
advertisement
7/12
ആദിത്യ താക്കറെ മമതാ ബാനർജിക്ക് ഉപഹാരം സമ്മാനിക്കുന്നു. Credits: News18
advertisement
8/12
മുഖ്യമന്ത്രി മമതാ ബാനർജി ആദിത്യ താക്കറെയെ കാണുന്നു. (Credits: News18)
advertisement
9/12
മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മമത ബാനർജി മുംബൈയിലെത്തിയത്. Credits: News18
advertisement
10/12
കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ അദ്ദേഹത്തിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. Credits: News18
advertisement
11/12
Credits: News18
advertisement
12/12
Credits: News18
മലയാളം വാർത്തകൾ/Photogallery/India/
Mamata Banerjee| മമത ബാനർജി മുംബൈയിൽ; സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു; പവാറുമായി ഇന്ന് കൂടിക്കാഴ്ച