PM Modi: 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി; നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത്
advertisement
1/20

കന്യാകുമാരി വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.
advertisement
2/20
തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം.
advertisement
3/20
വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത്.
advertisement
4/20
സമീപത്തെ സർക്കാർ ഗസ്റ്റ് ഹൗസിലെ മൈതാനത്തുനിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി.
advertisement
5/20
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പ്രത്യേക വിമാനത്തിലാണ് നരേന്ദ്ര മോദി ഡൽഹിയിലേക്ക് പോയത്.
advertisement
6/20
മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു.
advertisement
7/20
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിനു ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്.
advertisement
8/20
പ്രധാനമന്ത്രിയുടെ വരവിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരുന്നത്.
advertisement
9/20
വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്.
advertisement
10/20
സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
advertisement
11/20
മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം.
advertisement
12/20
കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന് കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തിയത്.
advertisement
13/20
കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു.
advertisement
14/20
സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി.
advertisement
15/20
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം.
advertisement
16/20
വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.
advertisement
17/20
മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നായിരുന്നു ആരോപണം.
advertisement
18/20
Photo- പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയില്‍
advertisement
19/20
Photo- പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയില്‍
advertisement
20/20
പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിൽ
മലയാളം വാർത്തകൾ/Photogallery/India/
PM Modi: 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി; നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി