ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് പാലം; 'സുദര്‍ശന്‍ സേതു' രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
2.32 കിലോമീറ്റർ നീളമുള്ള സുദര്‍ശന്‍ സേതു ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേഡ് പാലമാണ്.
advertisement
1/7

രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയില്‍ ഉദ്ഘാടനം ചെയ്തു. ഓഖ പ്രദേശത്തെ ദ്വാരകയുമായി ബന്ധിപ്പിക്കുന്ന പാലം ഏകദേശം 980 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.
advertisement
2/7
2.32 കിലോമീറ്റർ നീളമുള്ള സുദര്‍ശന്‍ സേതു ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേഡ് പാലമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രസിദ്ധമായ ദ്വാരകാധീശ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി.
advertisement
3/7
സുദർശൻ സേതു തൻ്റെ കൈകളിലൂടെ സാധ്യമാക്കാന്‍ വിധിക്കപ്പെട്ടത് ഭഗവാൻ കൃഷ്ണന്‍റെ നിയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
advertisement
4/7
2014ൽ നിങ്ങളെല്ലാവരും എന്നെ അനുഗ്രഹിച്ച് ഡൽഹിയിലേക്ക് പറഞ്ഞയച്ചപ്പോൾ, രാജ്യത്തെ കൊള്ളയടിക്കുന്നതിൽ നിന്ന് രക്ഷിക്കുമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു. കോൺഗ്രസ് ഭരണകാലത്ത് നടന്ന എല്ലാ അഴിമതികൾക്കും ഞാൻ ഫുൾ സ്റ്റോപ്പ് ഇട്ടു, ഇപ്പോൾ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഇതിൻ്റെ ഫലമാണ് ഇപ്പോൾ ഇന്ത്യയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന നിർമ്മാണ വിസ്മയങ്ങൾ,” പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
5/7
1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാർ പാനലുകൾക്കൊപ്പം ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച കാൽനട പാതയും പാലത്തിന്‍റെ പ്രത്യേകതയാണ്.
advertisement
6/7
ആദ്യം സിഗ്നേച്ചർ പാലം എന്നാണ് പേരുനൽകിയിരുന്നത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. പഴയ ദ്വാരകയെയും പുതിയ ദ്വാരകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരിക്കും ഇതെന്ന് 2017ൽ പാലത്തിന് തറക്കല്ലിട്ടുകൊണ്ട് മോദി വ്യക്തമാക്കിയിരുന്നു.
advertisement
7/7
ഗുജറാത്തിലെ ജാംനഗർ, ദേവഭൂമി ദ്വാരക, പോർബന്തർ ജില്ലകളില്‍ നടപ്പാക്കുന്ന 4150 കോടി രൂപ മൂല്യമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടൽ ചടങ്ങിലും മോദി പങ്കെടുത്തു. ശ്രീകൃഷ്ണൻ്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക.
മലയാളം വാർത്തകൾ/Photogallery/India/
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് പാലം; 'സുദര്‍ശന്‍ സേതു' രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി