TRENDING:

PM Modi in Kanyakumari| രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം; നിലത്ത് ഉറങ്ങി; കാവിയുടുത്ത് ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:
പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.
advertisement
1/7
രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം; നിലത്ത് ഉറങ്ങി; കാവിയുടുത്ത് ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
വിവേകാനന്ദപ്പാറയിൽ കാവിയുടുത്ത് ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ധ്യാനം തുടങ്ങിയത്.
advertisement
2/7
സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം 45 മണിക്കൂർ ധ്യാനം ആരംഭിച്ചത്. ചൂട് വെള്ളം മാത്രമാണ് രാത്രി പ്രധാനമന്ത്രി കുടിച്ചത്.
advertisement
3/7
ധ്യാനമണ്ഡപത്തിൽ നിലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.
advertisement
4/7
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദർശകർക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല.
advertisement
5/7
ധ്യാനം കഴിഞ്ഞ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക്.
advertisement
6/7
തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 4.20ന് എത്തിയ പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങി.
advertisement
7/7
ഇവിടെ നിന്ന് സമീപത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് പോകുകയായിരുന്നു. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് മോദി ധ്യാനം നടത്തും.
മലയാളം വാർത്തകൾ/Photogallery/India/
PM Modi in Kanyakumari| രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം; നിലത്ത് ഉറങ്ങി; കാവിയുടുത്ത് ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories