TRENDING:

വൈറൽ സെൽഫി; യോഗ ദിന പരിപാടിക്ക് ശേഷം ശ്രീനഗറിലെ കശ്മീരി വനിതകൾക്കൊപ്പം പ്രധാനമന്ത്രി

Last Updated:
പരിപാടിയിൽ പങ്കെടുക്കാനെത്തിയവരും തങ്ങൾക്കിടയിലേക്ക് പ്രധാനമന്ത്രി വന്നതിന്റെ ആവേശത്തിലായിരുന്നു. കരഘോഷത്തോടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി ഓരോരുത്തരോടും കുശലാന്വേഷണം നടത്തി
advertisement
1/10
വൈറൽ സെൽഫി; യോഗ ദിന പരിപാടിക്ക് ശേഷം ശ്രീനഗറിലെ കശ്മീരി വനിതകൾക്കൊപ്പം പ്രധാനമന്ത്രി
പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയത്. ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യോഗ ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയുടെയും ധ്യാനത്തിന്റെയും നാടായ കശ്മീരിലേക്ക് വരാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് അദ്ദേഹം പറഞ്ഞു (ഫോട്ടോ: പിടിഐ)
advertisement
2/10
യോഗയുടെ ശക്തി ലോകം തിരിച്ചറിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗയെ ആഗോള ക്ഷേമത്തിനുള്ള ശക്തമായ വഴിയായി ഇന്ന് ലോകം കാണുന്നു. ഭൂതകാലത്തെ ഓർത്ത് ആശങ്കപ്പെടാതെ വർത്തമാനകാലത്ത് ജീവിക്കാൻ ഇത് ജനങ്ങളെ സഹായിക്കുന്നു. ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പത്താം അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി (ഫോട്ടോ: പിടിഐ)
advertisement
3/10
യോഗക്കുശേഷം പ്രധാനമന്ത്രി മോദി പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ കണ്ടു. പ്രധാനമന്ത്രി മോദി ഈ സ്ത്രീകൾക്കൊപ്പം ഒരു സെൽഫിയുമെടുത്തു (ഫോട്ടോ: പിടിഐ)
advertisement
4/10
പരിപാടിയിൽ പങ്കെടുക്കാനെത്തിയവരും തങ്ങൾക്കിടയിലേക്ക് പ്രധാനമന്ത്രി വന്നതിന്റെ ആവേശത്തിലായിരുന്നു. കരഘോഷത്തോടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി ഓരോരുത്തരോടും കുശലാന്വേഷണം നടത്തി (ഫോട്ടോ: പിടിഐ)
advertisement
5/10
ദാൽ തടാകക്കരയിൽ കശ്മീരി വനിതകൾക്കൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങള്‍ എക്‌സിൽ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ- ശ്രീനഗറിൽ യോഗയ്ക്ക് ശേഷം സെൽഫി! ഇവിടെ ദാൽ തടാകത്തിൽ സമാനതകളില്ലാത്ത പ്രസരിപ്പ്. (ഫോട്ടോ: പിടിഐ).
advertisement
6/10
യോഗ ഒരു വ്യായാമം മാത്രമല്ല, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും നമ്മെ ബന്ധിപ്പിക്കുകയും പരസ്പരം അടുപ്പിക്കുകയും ചെയ്യുന്ന ഒരു ശക്തിയാണെന്ന സന്ദേശമാണ് ഈ സെൽഫിയിലൂടെ പ്രധാനമന്ത്രി മോദി നൽകിയത് (ഫോട്ടോ: പിടിഐ)
advertisement
7/10
ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു വരികയാണ് . കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗാ ടൂറിസം വളരുകയാണെന്നും പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. രാവിലെ 7 മണിക്ക് യോഗ സെക്ഷൻ തുടങ്ങേണ്ടിയിരുന്നെങ്കിലും അതിരാവിലെ പെയ്ത മഴയിൽ 30 മിനിറ്റ് വൈകിയാണ് പരിപാടി തുടങ്ങിയത്. (ഫോട്ടോ: പിടിഐ)
advertisement
8/10
ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു വരികയാണ് . കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗാ ടൂറിസം വളരുകയാണെന്നും പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. രാവിലെ 7 മണിക്ക് യോഗ സെക്ഷൻ തുടങ്ങേണ്ടിയിരുന്നെങ്കിലും അതിരാവിലെ പെയ്ത മഴയിൽ 30 മിനിറ്റ് വൈകിയാണ് പരിപാടി തുടങ്ങിയത്. (ഫോട്ടോ: പിടിഐ)
advertisement
9/10
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് തുടങ്ങി 7000 ലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. (ഫോട്ടോ: പിടിഐ) 
advertisement
10/10
യോഗയിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്ന് ശ്രീനഗറിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആളുകൾ ഇപ്പോൾ ഫിറ്റ്‌നസിനായി വ്യക്തിഗത യോഗ പരിശീലകരെ നിയമിക്കുന്നു, കമ്പനികൾ അവരുടെ ജീവനക്കാരുടെ ഫിറ്റ്‌നസ് പ്രോഗ്രാമുകളിൽ യോഗ ഉൾപ്പെടുത്തുന്നു. അത് ഉപജീവനത്തിന്റെ പുതിയ വഴികൾ തുറന്നു - പ്രധാനമന്ത്രി പറഞ്ഞു. (ഫോട്ടോ: പിടിഐ).
മലയാളം വാർത്തകൾ/Photogallery/India/
വൈറൽ സെൽഫി; യോഗ ദിന പരിപാടിക്ക് ശേഷം ശ്രീനഗറിലെ കശ്മീരി വനിതകൾക്കൊപ്പം പ്രധാനമന്ത്രി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories