701 കിലോമീറ്റർ എക്സ്പ്രസ് വേ; 55,000 കോടിയുടെ സമൃദ്ധി മഹാമാർഗ് ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
- Published by:Rajesh V
- news18-malayalam
Last Updated:
ഏകദേശം 55,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 701 കിലോമീറ്റര്‍ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ പാതകളില്‍ ഒന്നാണ്
advertisement
1/11

മുംബൈ: നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൂരമുള്ള സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം (520 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ഡിസംബർ 11) ഉദ്ഘാടനം ചെയ്യും.
advertisement
2/11
രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാര്‍ഗ് അഥവാ നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്പ്രസ് വേ പദ്ധതി.
advertisement
3/11
ഏകദേശം 55,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 701 കിലോമീറ്റര്‍ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ പാതകളില്‍ ഒന്നാണ്. ഇത് മഹാരാഷ്ട്രയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്നു.
advertisement
4/11
അതിവേഗ പാത സമീപത്തുള്ള മറ്റ് 14 ജില്ലകളുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും അതിലൂടെ വിദര്‍ഭ, മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്ട്ര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.
advertisement
5/11
പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് എന്നിവയുമായും അജന്ത എല്ലോറ ഗുഹകള്‍, ഷിര്‍ദ്ദി, വെറുള്‍, ലോനാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായും സമൃദ്ധി മഹാമാര്‍ഗ് ബന്ധിപ്പിക്കും
advertisement
6/11
മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നല്‍കുന്നതില്‍ സമൃദ്ധി മഹാമാര്‍ഗ് ഒരു വന്‍മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലും ഗോവയിലുമായി 75,000 കോടി രൂപയുടെ പദ്ധതിക്കൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
advertisement
7/11
നാഗ്പൂരിലെ നഗര ചലനക്ഷമതയില്‍ വിപ്ലവം സൃഷ്ടിക്കുന്ന, നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്യും. നാഗ്പൂര്‍ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും - 2017 ജൂലൈയില്‍ അതിന് തറക്കല്ലിട്ടതും പ്രധാനമന്ത്രിയാണ്
advertisement
8/11
നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെയും അജ്‌നി റെയില്‍വേ സ്‌റ്റേഷന്റെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും
advertisement
9/11
നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തിന്റെയും, നാഗ്പൂരിലെ നാഗ് നദി മലിനീകരണ നിവാരണ പദ്ധതിയുടെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ചന്ദ്രാപൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (സിപെറ്റ്), ചന്ദ്രപൂരിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോ ോബിനോപതിസ്, എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
advertisement
10/11
2870 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
advertisement
11/11
ഒന്‍പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കും
മലയാളം വാർത്തകൾ/Photogallery/India/
701 കിലോമീറ്റർ എക്സ്പ്രസ് വേ; 55,000 കോടിയുടെ സമൃദ്ധി മഹാമാർഗ് ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും