TRENDING:

'PM മോദി വിത്ത് ചാമ്പ്യന്‍സ്'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഇന്ത്യൻ ടീമിന്റെ ബ്രേക്ക് ഫാസ്റ്റ്

Last Updated:
ഒരു മണിക്കൂറോളം പ്രധാനമന്ത്രി ഇന്ത്യൻ താരങ്ങളുമായി സംസാരിച്ചു.
advertisement
1/6
'PM മോദി വിത്ത് ചാമ്പ്യന്‍സ്'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഇന്ത്യൻ ടീമിന്റെ ബ്രേക്ക് ഫാസ്റ്റ്
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ജന്മനാട്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിലെത്തിയായിരുന്നു ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രിയെ കണ്ടത്.
advertisement
2/6
ഒരു മണിക്കൂറോളം പ്രധാനമന്ത്രി ഇന്ത്യൻ താരങ്ങളുമായി സംസാരിച്ചു. ഇതിനു പിന്നാലെ വസതിയിൽ തയ്യാറാക്കിയ പ്രഭാത ഭക്ഷണം കഴിച്ചാണ് താരങ്ങൾ മടങ്ങിയത്. രാവിലെ 11 മണിയോടെയാണ് ഇന്ത്യന്‍ സംഘം വസതിയിലെത്തിയത്.
advertisement
3/6
ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രധാന മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.
advertisement
4/6
അതേസമയം 'ചാമ്പ്യന്‍സ്' എന്ന് എഴുതിയ പ്രത്യേക ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന്‌ ടീം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചു. അവിടെ നിന്ന് ഓപ്പണ്‍ ബസ് പരേഡിനായി മുംബൈയിലേക്ക് തിരിക്കും.
advertisement
5/6
ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തുടർന്ന് ഇന്ന് രാവിലെ 6.57 ഓടെയാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിരാട് കോഹ്ലിയാണ് ആദ്യം പുറത്തെത്തിയത്. ആർപ്പുവിളിച്ചാണ് ആരാധകർ ടീമിനെ വരവേറ്റത്.
advertisement
6/6
താരങ്ങൾക്ക് വാംഖഡേ സ്റ്റേഡിയത്തില്‍ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങില്‍ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.
മലയാളം വാർത്തകൾ/Photogallery/India/
'PM മോദി വിത്ത് ചാമ്പ്യന്‍സ്'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഇന്ത്യൻ ടീമിന്റെ ബ്രേക്ക് ഫാസ്റ്റ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories