TRENDING:

ഉദ്ധവ് താക്കറെ; മുഖ്യമന്ത്രി കസേരയിൽ എത്തുന്ന ആദ്യ 'താക്കറെ'

Last Updated:
2003-ൽ സേനയുടെ വർക്കിം പ്രസിഡന്റായി ഉദ്ധവ് തെരഞ്ഞെടുക്കപ്പെട്ടു.
advertisement
1/12
ഉദ്ധവ് താക്കറെ; മുഖ്യമന്ത്രി കസേരയിൽ എത്തുന്ന ആദ്യ 'താക്കറെ'
ബി.ജെ.പി നേതാവ് ദേവ്ന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ നടത്തിയ പാതിരാ രാഷ്ട്രീയ നീക്കത്തിനു തിരശീല വീണതോടെ മഹരാഷ്ട്രയിൽ മുഖ്യമന്ത്രി കസേരയിലേക്ക് ആദ്യ താക്കറെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫഡ്നാവിന്റെ രാജിയിലേക്ക് നയിച്ച നിയമപോരാട്ടത്തിനും രാഷ്ട്രീയ നീക്കത്തിനുമൊപ്പം ശിവസേനയും എൻസിപിയും കോൺഗ്രസും ഉൾപ്പെട്ട ത്രികക്ഷി സഖ്യത്തിന്റെ പ്രതിനിധിയായാണ് ഉദ്ധവ് താക്കറെ(59) മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്.
advertisement
2/12
രാഷ്ട്രീയക്കാരൻ എന്നതിലുപരി മുംബെയെ ഒരു കാലത്ത് ഞെട്ടിച്ചിരുന്ന സാക്ഷാൽ ബാൽ താക്കറെയ്ക്ക് പോലും എത്തിപ്പിടിക്കാനാകാതിരുന്ന നേട്ടത്തിലേക്കാണ് മകൻ ഉദ്ധവ് താക്കറെ ഇന്ന് എത്തിച്ചേർന്നിരിക്കുന്നത്.
advertisement
3/12
1960 ജൂലൈ 27-ന് ബാൽ താക്കറെയുടെയും മീനയുടെ മൂന്നാമത്തെ മകനായാണ് ഉദ്ധവ് ജനിച്ചത്. ജെജെ സ്കൂൾ ഓഫ് ആട്സിൽ നിന്നും ബിരുദമെടുത്ത ഉദ്ധവിന് രാഷ്ട്രീയത്തേക്കാൾ താൽപര്യം ഏരിയൽ, വന്യ ജീവി ഫോട്ടോഗ്രഫിയിലായിരുന്നു താൽപര്യം.
advertisement
4/12
രണ്ട് പുത്കങ്ങളും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. രശ്മിയാണ് ഭാര്യ. മൂത്ത മകൻ ആദിത്യ എംഎൽഎയും ഇളയ മകൻ തേജസ് പരിസ്ഥിതി പ്രവർത്തകനുമാണ്.
advertisement
5/12
ബി.ജെ.പി- സേന സഖ്യ സർക്കാരിന്റെ കാലത്താണ് ഉദ്ധവ് പാതാവിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
advertisement
6/12
2003-ൽ സേനയുടെ വർക്കിം പ്രസിഡന്റായി ഉദ്ധവ് തെരഞ്ഞെടുക്കപ്പെട്ടു.
advertisement
7/12
ഇതിനിടെ സാക്ഷാൽ താക്കറെ പാർട്ടി ചുമതലകളിൽ നിന്നും സ്വയം പിൻമാറി. ഇതിനിടെ ഉദ്ധവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന സഹോദരൻ രാജ് താക്കറെ പാർട്ടിയിലെ വിമതനായി. പിന്നീട് മഹാരാഷ്ട്ര നവ നിർമ്മാണ സേന രൂപീകരിച്ച് പുറത്തു പോകുകയും ചെയ്തു.
advertisement
8/12
2012-ൽ ബാൽ താക്കറെ അന്തരിച്ചു. ഇതോടെ ഉദ്ധവ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുമെന്നായിരുന്നു പലരുടെയും കണക്കു കൂട്ടൽ.
advertisement
9/12
2014-ൽ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സേന പ്രതിനിധികൾക്ക് സു പ്രധാന വകുപ്പുകളൊന്നും നൽകാൻ ബി.ജെ.പി തയാറായുമില്ല.
advertisement
10/12
അതൃപ്തി പുകയുന്നതിനിടയിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യമായാണ് ബിജെപിയും സേനയും മത്സരിച്ചത്.
advertisement
11/12
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിൽ അവകാശവാദമുന്നയിച്ച് ഉദ്ധവ് രംഗത്തെത്തിയത്.
advertisement
12/12
എന്നാൽ അനുനയ നീക്കത്തിന് ബി.ജെ.പി തായാറായില്ല. ഇതേത്തുടർന്നാണ് നിലപാട് കർക്കശമാക്കി താക്കറെ ബിജെപി ബന്ധം അവസാനിപ്പിച്ചതും ത്രികക്ഷി സഖ്യത്തിലൂടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നതും.
മലയാളം വാർത്തകൾ/Photogallery/India/
ഉദ്ധവ് താക്കറെ; മുഖ്യമന്ത്രി കസേരയിൽ എത്തുന്ന ആദ്യ 'താക്കറെ'
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories