പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും; 'ഇത് ശരിക്കുമൊരു ബഹുമതിയാണ്'
- Published by:Sarika KP
- news18-malayalam
Last Updated:
കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് ക്ഷണിച്ചിരിക്കുകയാണ് നടി.
advertisement
1/6

പ്രശസ്ത തമിഴ് ചലച്ചിത്രതാരം വരലക്ഷ്മി ശരത്കുമാര്‍ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. താരം ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ.
advertisement
2/6
ജൂലൈ 2 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് അതിഥികളെ ക്ഷണിക്കുന്നതിന്റെ തിരക്കുകളിലാണിപ്പോൾ നടി. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് നേരിട്ടെത്തി ക്ഷണിച്ചിരിക്കുകയാണ് താരവും ഭാവിവരൻ നിക്കോളായ് സച്ച്ദേവും.
advertisement
3/6
വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാറും അമ്മ രാധിക ശരത്കുമാറും ഇവർക്കൊപ്പം എത്തിയിരുന്നു.വിവാഹ ക്ഷണക്കത്ത് നൽകുന്നതിന്റെയും മോദിക്കൊപ്പമുള്ള സെൽഫി ചിത്രവും വരലക്ഷ്മി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
advertisement
4/6
'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാനും ഞങ്ങളുടെ വിവാഹവിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും കഴിഞ്ഞതിൽ വലിയ അഭിമാനം. ഇത്രയും ഊഷ്മളമായി ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി.
advertisement
5/6
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു. ശരിക്കും ഇതൊരു ബഹുമതിയാണ്. നന്ദി ഡാഡി, ഇങ്ങനെയൊന്ന് സാധിച്ചു തന്നതിന്' - എന്നാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് വരലക്ഷ്മി കുറിച്ചിരിക്കുന്നത്.
advertisement
6/6
അതേസമയം കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് ക്ഷണിച്ചിരിക്കുകയാണ് നടി.
മലയാളം വാർത്തകൾ/Photogallery/India/
പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും; 'ഇത് ശരിക്കുമൊരു ബഹുമതിയാണ്'