TRENDING:

IPL Cheerleaders | ബൗണ്ടറിയടിക്കുമ്പോൾ ആവേശം വിതറാൻ ചിയർലീഡേഴ്സ് റെഡി; ഐപിഎല്ലിലെ ഗ്ലാമർ താരങ്ങളെക്കുറിച്ച് അറിയാം

Last Updated:
ബാറ്റ്സ്മാൻ ബൗണ്ടറിയിലേക്ക് പന്ത് പായിക്കുമ്പോൾ ആവേശനൃത്തം ചവിട്ടാൻ ചിയർലീഡർമാർ റെഡിയായി കഴിഞ്ഞു. ഒരു ടീമിനെ പ്രോൽസാഹിപ്പിക്കാൻ ചിയർ ലീഡർ എന്ന ആശയം മുന്നോട്ടുവെച്ചത് ഐപിഎൽ ആണ്.
advertisement
1/9
IPL Cheerleaders | ബൗണ്ടറിയടിക്കുമ്പോൾ ആവേശം വിതറാൻ ചിയർലീഡേഴ്സ് റെഡി
ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശപ്പൂരത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ബാറ്റ്സ്മാൻ ബൗണ്ടറിയിലേക്ക് പന്ത് പായിക്കുമ്പോൾ ആവേശനൃത്തം ചവിട്ടാൻ ചിയർലീഡർമാർ റെഡിയായി കഴിഞ്ഞു. ഒരു ടീമിനെ പ്രോൽസാഹിപ്പിക്കാൻ ചിയർ ലീഡർ എന്ന ആശയം മുന്നോട്ടുവെച്ചത് ഐപിഎൽ ആണ്.
advertisement
2/9
അൽപ്പ വസ്ത്രധാരികളായ പെൺകുട്ടികളുടെ നൃത്തത്തെ വിമർശിച്ച് തുടക്കകാലം മുതൽ നിരവധി പേർ രംഗത്തെത്തി. എന്നാൽ ഐപിഎലിന് ആവേശപ്പൊലിമ സമ്മാനിക്കാൻ എല്ലാ സീസണുകളിലും ഓരോ ടീമിനും ചിയർലീഡർമാർ ഉണ്ടായിരുന്നു.
advertisement
3/9
IPL ചിയർ ലീഡറുകൾ സാധാരണയായി ഉക്രേൻ, റഷ്യ, ബെൽജിയം, നോർവെ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരായിരുന്നു. മറ്റ് ജോലികൾ ചെയ്തിരുന്ന യുവതികൾ ഐപിഎൽ സമയത്ത് ഇന്ത്യയിലെത്തി ചിയർലീഡർമാരായി മാറുകയായിരുന്നു.
advertisement
4/9
ഐപിഎൽ ചിയർ ലീഡർമാർക്ക് ഒരു മത്സരത്തിന് 100 മുതൽ 150 ഡോളർ വരെയാണ് പ്രതിഫലമായി നൽകിയിരുന്നത്. എല്ലാ ഫ്രാഞ്ചൈസികളും സ്വന്തമായി ചിയർലീഡർമാരെ അണിനിരത്തി. ഒരു സീസണിൽ 3000 ഡോളർ വരെ ബോണസായും ചിയർലീഡർമാർക്കായി ഫ്രാഞ്ചൈസികൾ നൽകിവരുന്നു.
advertisement
5/9
തങ്ങളെ വെറും മാംസങ്ങളായി ആളുകൾ കണക്കാക്കുന്നുവെന്ന ഒരു ചിയർഗേളിന്‍റെ വിമർശനം വലിയ ചർച്ചയായി മാറിയിരുന്നു.
advertisement
6/9
ഐപിഎല്ലിന്റെ ചിയർ ലീഡർ ടീമുകളിൽ വർണ്ണാഭവും അൽപ്പ വസ്ത്രധാരികളായും രംഗത്തിറങ്ങി. ഇത് വലിയ തലത്തിലുള്ള വിവാദമുണ്ടാക്കി.
advertisement
7/9
കൂടുതൽ ചിയർ ലീഡർമാർക്ക് ക്രിക്കറ്റിനെക്കുറിച്ച് അറിയില്ല. ചില ചിയർ ലീഡറുകൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നില്ല. അധിക വരുമാന മാർഗമായാണ് ഐപിഎല്ലിൽ ചിയർ ലീഡർ ആയി ഇവർ പങ്കെടുക്കുന്നത്.
advertisement
8/9
ഐപിഎല്ലിന്റെ ആദ്യകാലങ്ങളിൽ ചിയർ ലീഡറും കളിക്കാരും നിശാ പാർട്ടികളിൽ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. പാർട്ടികളിൽ മദ്യപിച്ച ശേഷം താരങ്ങൾ അനുചിതമായി പെരുമാറുന്നു എന്ന് ചില ചിയർ ലീഡർമാർ പരാതിപ്പെട്ടു. മത്സരത്തിന്റെ ശേഷമുള്ള പാർട്ടികളിൽ ഒത്തുകളികളും നടന്നിരുന്നു.
advertisement
9/9
പരമ്പരാഗത ക്രിക്കറ്റ് പ്രേമികൾക്ക് ചിയർ ലീഡർ പരിപാടി അത്ര ഇഷ്ടമല്ല. ഇത് കായിക സംസ്കാരത്തിന് നല്ലതല്ലെന്നാണ് അവരുടെ വാദം
മലയാളം വാർത്തകൾ/Photogallery/IPL/
IPL Cheerleaders | ബൗണ്ടറിയടിക്കുമ്പോൾ ആവേശം വിതറാൻ ചിയർലീഡേഴ്സ് റെഡി; ഐപിഎല്ലിലെ ഗ്ലാമർ താരങ്ങളെക്കുറിച്ച് അറിയാം
Open in App
Home
Video
Impact Shorts
Web Stories