IPL 2021 - Kira Narayanan | ആരാണ് കിര നാരായണൻ? ഐപിഎൽ അവതാരകയെ കുറിച്ച് അധികം പേർക്കും അറിയാത്ത കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
IPL 2021 - Kira Narayanan : ഐപിഎൽ മത്സരങ്ങൾ ടിവിയിൽ വീക്ഷിക്കുന്ന ആരാധകർക്ക് അവിസ്മരണീയമായ നിമിഷങ്ങളാണ് കിര നാരായണൻ സമ്മാനിക്കുന്നത്
advertisement
1/11

 ഇത് ഐ പി എൽ കാലം. ഐപിഎൽ 2021 മത്സരങ്ങൾ യുഎഇയിൽ പുരോഗമിക്കുന്നു. ഐപിഎൽ എന്നാൽ വെറും സ്പോർട്സ് മാത്രമല്ല, അതിലുപരി ഓരോ മത്സരങ്ങളും ആഘോഷരാവുകളാണ് സമ്മാനിക്കുന്നത്. മിന്നൽ ബാറ്റിംഗ്, ബൗളിംഗ് മികവ് എന്നിവയ്ക്കൊപ്പം അവതാരകരുടെ പ്രകടനവും ഐപിഎലിന് മിഴിവേകുന്നു. (Photo Credit : Instagram)
advertisement
2/11
 ഐപിഎല്ലിന്റെ പതിനാലാമത് പതിപ്പിന്റെ ഗ്ലാമർ കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി തന്യാ പുരോഹിത്, സഞ്ജന ഗണേശൻ, കിര നാരായണൻ, ഓസ്ട്രേലിയൻ പ്രമുഖ ടിവി അവതാരക നെരോളി മെഡോസ് എന്നിവരാണ് ഇത്തവണ ടെലിവിഷനിൽ അണിനിരക്കുന്നത്. (Photo Credit : Instagram)
advertisement
3/11
 ഇവരിൽ ഏറ്റവും പ്രധാനിയാണ് കിര നാരായണൻ. ഗ്ലാമർ തന്നെയാണ് കിരയെ ശ്രദ്ധേയയാക്കുന്നത്.. (Photo Credit : Instagram)
advertisement
4/11
 2018 ലാണ് കിരാ നാരായണൻ ക്വാലാലംപൂരിൽ നിന്ന് മുംബൈയിലെത്തുന്നത്. സ്പോർട്സ് പരിപാടിയുടെ അവതാരകയായി അവർ മാറുന്നത് അങ്ങനെയാണ്. പ്രോ കബഡി ലീഗ് ആണ് കിര നാരായണൻ ആദ്യമായി ആങ്കർ ചെയ്ത സ്പോർട്സ് ഇനം. (Photo Credit : Instagram)
advertisement
5/11
 ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിഎസ്‌സി ബിരുദം നേടിയയാളാണ് കിര നാരായണൻ. (Photo Credit : Instagram)
advertisement
6/11
 ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ അഭിനയത്തിൽ ഡിപ്ലോമയും പൂർത്തിയാക്കി. ഗ്രേറ്റ് ബ്രിട്ടനിലെ നാഷണൽ യൂത്ത് തിയേറ്ററിലെ അംഗം കൂടിയാണ് കിര നാരായണൻ. (Photo Credit : Instagram)
advertisement
7/11
 ഐപിഎൽ 2020-ൽ കിര നാരായണൻ ആയിരുന്നു ക്രിക്കറ്റ് ലൈവ് ഷോയുടെ അവതാരക. (Photo Credit : Instagram)
advertisement
8/11
 1994 ജനുവരി 24ന് ചെന്നൈയിൽ ജനിച്ച കിര നാരായണൻ ആങ്കർ മാത്രമല്ല ഒരു നടിയും കൂടിയാണ്. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ് അവർ  വളർന്നത്. ഐ ടി രംഗത്ത് ജോലി ചെയ്തിരുന്നവരാണ് കിരയുടെ അച്ഛനും അമ്മയും. (Photo Credit : Instagram)
advertisement
9/11
 കിര നാരായണൻ 13 -ആം വയസ്സിൽ അഭിനയിക്കാൻ തുടങ്ങി.(Photo Credit : Instagram) കർണാടക സംഗീതം, ഭരതനാട്യം എന്നിവയും കിര നാരായണൻ അഭ്യസിച്ചിട്ടുണ്ട്. ടെന്നീസ് കളിക്കാൻ ഇഷ്ടപ്പെടുന്ന കിര, സംഗീതത്തിനും നൃത്തത്തിനുമായി ഏറെ സമയം ചെലവഴിക്കാറുണ്ട്. 
advertisement
10/11
 ഐപിഎൽ മത്സരങ്ങൾ ടിവിയിൽ വീക്ഷിക്കുന്ന ആരാധകർക്ക് അവിസ്മരണീയമായ അനുഭവങ്ങളാണ് കിര നാരായണൻ സമ്മാനിക്കുന്നത്.  (Photo Credit : Instagram)
advertisement
11/11
 കിര നാരായണന് ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. ഇടയ്ക്കിടെ അതിശയിപ്പിക്കുന്ന ഗ്ലാമർ ഫോട്ടോകൾ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. (Photo Credit : Instagram)
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2021 - Kira Narayanan | ആരാണ് കിര നാരായണൻ? ഐപിഎൽ അവതാരകയെ കുറിച്ച് അധികം പേർക്കും അറിയാത്ത കാര്യങ്ങൾ
