'നിയമസഭ കാണണമെന്ന് ആഗ്രഹം'; നടി ഷീല സഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു
- Published by:Rajesh V
- news18-malayalam
Last Updated:
സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു
advertisement
1/5

തിരുവനന്തപുരം: മുതിർന്ന നടി ഷീല നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു. നിയമസഭാ നടപടിക്രമങ്ങളും വിഐപി ഗ്യാലറിയിലിരുന്ന് കണ്ടശേഷമായിരുന്നു മടങ്ങിയത്.
advertisement
2/5
പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഷീല സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
advertisement
3/5
തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാൻ ഷീല എത്തി. സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ഷീലയെ സ്വീകരിച്ചു.പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്.
advertisement
4/5
കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദർശിച്ചു. ശേഷം അവർ സഭയിലെ വിഐപി ഗാലറിയിൽ എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി.
advertisement
5/5
സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ വിഐപി ഗാലറിയിൽ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
'നിയമസഭ കാണണമെന്ന് ആഗ്രഹം'; നടി ഷീല സഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു