TRENDING:

Local Body Elections 2020| വിധിയെ തോൽപ്പിച്ച് ആകാശ് മാധവ് ; ഇക്കുറി മത്സരിക്കുന്നത് മുൻവിധികൾ തിരുത്താൻ

Last Updated:
2013ല്‍ അമേരിക്കയില്‍ നടന്ന ഉയരം കുറഞ്ഞവർക്ക് ഉള്ള ഒളിംപിക്‌സില്‍ ഷോട്പുട്ടില്‍ വെളളിയും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടിയ കായികതാരമാണ് ആകാശ് മാധവ്. 2017ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം കരസ്ഥമാക്കി.
advertisement
1/6
വിധിയെ തോൽപ്പിച്ച് ആകാശ് മാധവ് ; ഇക്കുറി മത്സരിക്കുന്നത് മുൻവിധികൾ തിരുത്താൻ
മലപ്പുറം:പരിമിതികളെ പരിശ്രമത്തിലൂടെ അവസരമാക്കി ചരിത്രം എഴുതുന്നവർ പ്രതിഭകൾ ആണ്. മലപ്പുറം മേലാറ്റൂർ സ്വദേശിയായ ആകാശ് മാധവ് ആ അർത്ഥത്തിൽ ഒരു പ്രതിഭയാണ്. ഉയരം കുറഞ്ഞവരുടെ ഒളിംപിക്സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ വ്യക്തി ആണ് ആകാശ് മാധവ്. ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു പോരാട്ടത്തിനൊരുങ്ങുകയാണ് ആകാശ്.
advertisement
2/6
2013ല്‍ അമേരിക്കയില്‍ നടന്ന ഉയരം കുറഞ്ഞവർക്ക് ഉള്ള ഒളിംപിക്‌സില്‍ ഷോട്പുട്ടില്‍ വെളളിയും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടിയ കായികതാരമാണ് ആകാശ് മാധവ്. 2017ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം കരസ്ഥമാക്കി.
advertisement
3/6
ഇപ്പോൾ തെരഞ്ഞെടുപ്പിലും തൻ്റെ പോരാട്ട വീര്യം കൈവിടാതെ ഊർജ്ജസ്വലനായി ഓടി നടക്കുകയാണ് ആകാശ്. മേലാറ്റൂർ പഞ്ചായത്തിലെ 13 ആം വാർഡിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് ആകാശ് മത്സരിക്കുന്നത്. എന്താണ് മത്സരിക്കാൻ കാരണം എന്ന് ചോദിച്ചാൽ ആകാശിന് പറയാൻ വ്യക്തമായ മറുപടിയുണ്ട്.
advertisement
4/6
" എന്നെ എപ്പോഴും പിന്തുണച്ചവരാണ് മേലാറ്റൂരുകാർ. സ്നേഹവും വാത്സല്യവും തന്നു തോളിലേറ്റിയവർ. ഇപ്രാവശ്യവും അവരെല്ലാം എൻ്റെ കൂടെ നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഞാൻ മൽസരിക്കുന്നത് എന്നെപ്പോലെയുള്ളവർക്ക് പ്രാതിനിധ്യം ലഭിക്കുവാൻ വേണ്ടി ആണ്- ആകാശ് പറഞ്ഞു.
advertisement
5/6
'ഇത് ഒരു മാറ്റത്തിന് തുടക്കമാകും. ഇനിയും ഒരുപാട് പേരുണ്ട് ഒരു കൈസഹായം ലഭിച്ചാൽ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർന്നു വരാൻ പറ്റുന്നവർ. എൻ്റെ സ്ഥാനാർഥിത്വം അങ്ങനെ പലതിനും വേണ്ടിയാണ്. എൻ്റെ നാടിനും നാട്ടുകാർക്കും വേണ്ടത് നൽകാൻ ഒരു അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ"- അദ്ദേഹം വ്യക്തമാക്കി.
advertisement
6/6
ഈ സ്ഥാനാർഥിത്വം ആകാശിന് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള ഒരു കവാടമാണ്. ആകാശി ൻ്റെ വിജയം സമൂഹം മനഃപൂർവമല്ലാതെയെങ്കിലും മാറ്റി നിർത്തുന്ന അനേകർക്ക് നൽകുന്നത് ഒരു നല്ല സന്ദേശമാകും. പ്രചോദനമാകും. മാതൃകയാകും.
മലയാളം വാർത്തകൾ/Photogallery/Kerala/
Local Body Elections 2020| വിധിയെ തോൽപ്പിച്ച് ആകാശ് മാധവ് ; ഇക്കുറി മത്സരിക്കുന്നത് മുൻവിധികൾ തിരുത്താൻ
Open in App
Home
Video
Impact Shorts
Web Stories