'ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ പരസ്യമായി പ്രതികരിക്കും'; ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയാളികൾക്ക് ഒപ്പം ക്വട്ടേഷന്‍ നടത്തുന്നു എന്ന് ഷാജറിന്റെ ആരോപണമാണ് ആകാശ് തില്ലങ്കേരിയെ ചൊടിപ്പിച്ചത്.
advertisement
1/6

കണ്ണൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. രക്തസാക്ഷികളെ ഒറ്റുകൊടുത്തവൻ എന്ന് ആരോപിച്ച ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു എന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
2/6
കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയാളികൾക്ക് ഒപ്പം ക്വട്ടേഷന്‍ നടത്തുന്നു എന്ന് ഷാജറിന്റെ ആരോപണമാണ് ആകാശ് തില്ലങ്കേരിയെ ചൊടിപ്പിച്ചത്. അത് തെളിയിച്ചാൽ തെരുവിൽ വന്നു നീൽക്കാമെന്നും കല്ലെറിഞ്ഞു കെന്നോളു എന്നുമായിരുന്നു ഫേസ്ബുക്ക് പ്രതികരണം. ഇല്ലാ കഥകൾ തുടർന്നാൽ പരസ്യമായി പ്രതികരിക്കുമെന്നും ആകാശ് കുറിപ്പിൽ മുന്നറിയിപ്പു നൽകി.
advertisement
3/6
"പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്.അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്..അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല..അതൊരു വസ്തുതയാണ്..എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല....ഒരു വാർത്ത സമ്മേളനം പ്രതീക്ഷിക്കാം " ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
advertisement
4/6
തോറ്റു പോകും ഒറ്റപ്പെടും എങ്കിലും ആരുടേയും കാലു പിടിക്കരുത് , ആർക്കു മുമ്പിലും തലകുനിക്കരുത് എന്ന് ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന കമൻറ് മറുപടിയായാണ് കുറിപ്പ്.
advertisement
5/6
ഈ കുറിപ്പ് വാർത്തയായതോടെ വീണ്ടും കൂടുതൽ വിശദീകരണം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. തൻറെ കമൻറ് പാർടിയെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു. തന്റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു എന്നും ഫേസ് ബുക്കിൽ രണ്ടാമത് കുറിച്ചു.
advertisement
6/6
"നിങ്ങൾ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളു , എന്നാൽ എന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.." ഫേസ്ബുക്ക് പോസ്റ്റിൽ ആകാശ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Kerala/
'ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ പരസ്യമായി പ്രതികരിക്കും'; ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്