IAS ട്രെയിനികള്‍ക്ക് അശ്ലീല സന്ദേശം: അവധി അപേക്ഷ നൽകി ബിശ്വനാഥ് സിന്‍ഹ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അവധിക്ക് അപേക്ഷ നൽകിയ സിന്‍ഹ അതിനു മുന്‍പായി സെക്രട്ടറിമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റാകുകയും ചെയ്തു.
advertisement
1/6

തിരുവനന്തപുരം: ഐ.എഎസ് ട്രെയിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന അയച്ചെന്ന ആരോപണം നേരിടുന്ന മുതിര്‍ന്ന ഐഎ എസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹ അവധിയിൽ പോകുന്നു. മൂന്നു മാസത്തെ അവധിക്കാണ് സിന്‍ഹ അപേക്ഷ നൽകിയത്. പൊതുഭരണ സെക്രട്ടറി ആയിരുന്ന സിന്‍ഹെയെ സര്‍ക്കാര്‍ അച്ചടി വകുപ്പിലേക്ക് മാറ്റിയിരുന്നു. പരാതിയെ തുടര്‍ന്നായിരുന്നു സ്ഥാനമാറ്റെമെന്നും സിന്‍ഹയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു . അതേസമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അവധിക്ക് അപേക്ഷ നൽകിയതെന്നും സൂചനയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങൾ ഇത് നിഷേധിക്കുന്നു
advertisement
2/6
അവധിക്ക് അപേക്ഷ നൽകിയ സിന്‍ഹ അതിനു മുന്‍പായി സെക്രട്ടറിമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം പുറത്തു പോകുകയും ചെയ്തു.
advertisement
3/6
ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വെളുപ്പെടുത്തൽ നടത്തിയത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു.
advertisement
4/6
ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നെന്നും ചാമക്കാല ആരോപിച്ചു.
advertisement
5/6
ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ പരാതി നല്‍കി. ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്.
advertisement
6/6
അതേസമയം സിൻഹയ്ക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. എന്നാൽ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അച്ചടി വകുപ്പിലേക്ക് മാറ്റുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
IAS ട്രെയിനികള്‍ക്ക് അശ്ലീല സന്ദേശം: അവധി അപേക്ഷ നൽകി ബിശ്വനാഥ് സിന്‍ഹ