പുതിയ പാപ്പാനുമായി മെരുങ്ങാൻ കൊമ്പന് ക്രൂരപീഡനം; ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടക്കെതിരെ പരാതി
- Published by:user_49
- news18-malayalam
Last Updated:
വനവകുപ്പിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് (റിപ്പോർട്ട്: സുവി വിശ്വനാഥ്)
advertisement
1/8

ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ കൊമ്പന് പീഡനം. പൊരിവെയിലത്ത് ചെളിയിൽ കയറും മുള്ളു ചങ്ങലയുമിട്ടാണ് കൊമ്പൻ സിദ്ധാർത്ഥനെ തളച്ചിരിക്കുന്നത്. പുറമേക്ക് കാണാതിരിക്കാൻ മുറിവിൽ മണ്ണ് പൊത്തിയിട്ടുണ്ട്.
advertisement
2/8
പുതിയ പാപ്പാനുമായി ആന മെരുങ്ങാത്തതിനാലാണ് പീഡനമെന്നും വനവകുപ്പിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ആരോപിച്ചു.
advertisement
3/8
ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ കൊമ്പൻ സിദ്ധാർത്ഥൻ നിൽക്കുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.
advertisement
4/8
നാട്ടാന പരിപാലന ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി രണ്ടാഴ്ചയായി സിദ്ധാർത്ഥനെ മെരുക്കാൻ കൊടിയ പീഢനമാണ് നടത്തുന്നത്. പീഢനത്തിന്റെ ബാക്കിയായി ആനയുടെ ശരീരത്തിൽ നിറയെ മുറിവുകളുണ്ട്.
advertisement
5/8
ആനക്കോട്ടയിൽ എത്തുന്നവർ കാണാതിരിക്കാൻ മുറിവുകളിൽ മണ്ണ് പൊത്തിയിട്ടുണ്ട്.
advertisement
6/8
പീഢനം സഹിക്കാനാവാതെ കൊമ്പ് ഉപയോഗിച്ച് മണ്ണ് മാന്തിയതോടെ ആനയുടെ മുൻകാലുകൾ കുഴിയിലായി.
advertisement
7/8
22 വർഷമായി തുടരുന്ന പാപ്പാനെ മാറ്റി പുതിയ പാപ്പാനുമായി ആനയെ മെരുക്കിയെടുക്കാനാണ് പീഢനമെന്ന് അനിമൽ ടാസ്ക് ഫോഴ്സ് ആരോപിക്കുന്നു.
advertisement
8/8
വനം വകുപ്പിന് പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ ആനയ്ക്ക് പീഡനമേറ്റിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് പ്രതികരിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
പുതിയ പാപ്പാനുമായി മെരുങ്ങാൻ കൊമ്പന് ക്രൂരപീഡനം; ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടക്കെതിരെ പരാതി