TRENDING:

ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും

Last Updated:
കാർത്തിക് വി.ആർ
advertisement
1/10
ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും
തിരുവനന്തപുരം: കുട്ടനാട്  സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയേറി. ഇതിന്റെ ഭാഗമായി സീറ്റ് പി.ജെ ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന വാദം യു.ഡി.എഫ് നേതൃത്വം അംഗീകരിക്കും. ഇത് അംഗീകരിച്ചുകൊണ്ടാകും കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുക. 
advertisement
2/10
ജോസഫ് വിഭാഗം വിട്ടുവീഴ്ചക്ക് തയാറാകുമെന്നും ഏറെക്കുറെ ഉറപ്പാണ്. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചത്തെ യു.ഡി.എഫ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
advertisement
3/10
കുട്ടനാട് സീറ്റ് ആരുടെതാണെന്ന അവകാശവാദത്തിലായിരുന്നു കേരള കോൺഗ്രസിലെ തർക്കം. ജോസഫ് ജോസ് കെ. മാണി വിഭാഗങ്ങൾ സ്ഥാനാർഥിയെ നിശ്ചയിച്ച് മുന്നോട്ടു നീങ്ങിയെങ്കിലും കുട്ടനാട് ജോസഫിന് അവകാശപ്പെട്ടതാണെന്ന് ഉഭയകക്ഷി ചർച്ചയിൽ മുന്നണി നേതൃത്വം അംഗീകരിച്ചു.
advertisement
4/10
ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങളുമായി കോൺഗ്രസ്, ലീഗ് നേതാക്കൾ വെവ്വേറെ ചർച്ച നടത്തി. കുട്ടനാടിന്  പകരം സീറ്റ് വേണമെന്ന ആവശ്യമാണ് ഇരുവിഭാഗങ്ങളും മുന്നോട്ടു വച്ചത് . ഇക്കാര്യങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ വിശദമായ ചർച്ച നടത്തും.
advertisement
5/10
കുട്ടനാട്ടിൽ ജയസാധ്യതക്കാണ് മുൻഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗശേഷം വ്യക്തമാക്കി. പാർട്ടിയുടെ അവകാശവാദങ്ങൾ നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് ഉഭയകക്ഷി യോഗത്തിന് ശേഷം പി ജെ ജോസഫ് അറിയിച്ചു.
advertisement
6/10
ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാടിന് പകരം മറ്റൊരു സീറ്റെന്ന അവകാശ വാദത്തിൽ പി ജെ ജോസഫിന് മേൽ കൈ ലഭിക്കും. ലയനത്തിലൂടെ ജോസഫ് പക്ഷത്തെത്തിയ ജോണി നെല്ലൂരിന് മുവാറ്റുപുഴയോ, ഇടുക്കി കോട്ടയം ജില്ലകളിൽ മറ്റേതെങ്കിലും സീറ്റോ ആണ് ലക്ഷ്യം.
advertisement
7/10
തെരത്തെടുപ്പ് വേളയിൽജോസഫിൻറെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന  ഉറപ്പ് ഉമ്മൻ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും നൽകിയിട്ടുണ്ടെന്നാണ് സൂചന.
advertisement
8/10
ജോസ് കെ മാണിയുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ചർച്ചയും ഫലംകണ്ടു. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാവില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
advertisement
9/10
ചങ്ങനാശ്ശേരി സീറ്റ് തങ്ങളുടെതാണെന്നും അത് ജോസഫ് വിഭാഗം അംഗീകരിക്കുമോയെന്ന മറുചോദ്യമാണ്  ജോസ് കെ മാണി ഉന്നയിച്ചത്. പാലയിലെ പരാജയം ചൂണ്ടിക്കാട്ടിയ നേതാക്കളോട് വട്ടിയൂർക്കാവും കോന്നി യും ഓർമ്മിപ്പിച്ചായിരുന്നു ജോസിന്റെ മറുപടി. എങ്കിലും മുന്നണിയുടെ ഐക്യത്തിന് പോറൽ ഏൽപ്പിക്കില്ലെന്ന ജോസ് കെ മാണി ഉറപ്പ് നൽകിയിട്ടുണ്ട്.
advertisement
10/10
ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ആര് മത്സരിക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് തന്നെ കുട്ടനാട്ടിൽ മത്സരിക്കണമെന്ന അഭിപ്രായമാണ്  മുന്നണിയിലെ മറ്റു ഘടകകക്ഷികൾക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/
ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories