TRENDING:

Thrissur Pooram 2021 | തൃശൂർ പൂരത്തിന് അനുമതി; ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ല

Last Updated:
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും എന്ന് പൂരം സംഘാടക സമിതി അറിയിച്ചു. ഏപ്രില്‍ 23-നാണ് പൂരം.
advertisement
1/5
Thrissur Pooram 2021 | തൃശൂർ പൂരത്തിന് അനുമതി; ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ല
തൃശ്ശൂര്‍: ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ തൃശൂര്‍ പൂരം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നൽകി. ജനപങ്കാളിത്തത്തിനും നിയന്ത്രണമുണ്ടാകില്ല. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കില്ല. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.
advertisement
2/5
കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരം പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് പൂരം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് പൂരം സംഘാടക സമിതി വ്യക്തമാക്കിയിരുന്നു.
advertisement
3/5
പൂരം സംഘാടക സമിതി ഇന്ന് രാവിലെ മന്ത്രി വി.എസ്.സുനില്‍കുമാറും ഉച്ചതിരിഞ്ഞ് തൃശ്ശൂര്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പൂര്‍ണമായ അര്‍ഥത്തില്‍ പൂരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
advertisement
4/5
എട്ട് ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തും. പതിനഞ്ച് വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം എക്സിബിഷനും ഉണ്ടാകും.
advertisement
5/5
എക്സബിഷന് പ്രതിദിനം 200 പേര്‍ക്ക് മാത്രം അനുമതി എന്ന നിയന്ത്രണവും നീക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും എന്ന് പൂരം സംഘാടക സമിതി അറിയിച്ചു. ഏപ്രില്‍ 23-നാണ് പൂരം.
മലയാളം വാർത്തകൾ/Photogallery/Kerala/
Thrissur Pooram 2021 | തൃശൂർ പൂരത്തിന് അനുമതി; ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories