ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
- Published by:user_49
- news18india
Last Updated:
തുടയിലും നെഞ്ചിലും കുത്തേറ്റ പാപ്പാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു (റിപ്പോർട്ട്: സുവി വിശ്വനാഥ്)
advertisement
1/8

തൃശൂരില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി നന്ദനാണ് കൊല്ലപ്പെട്ടത്.
advertisement
2/8
ഇരിങ്ങാലക്കുട കുഞ്ഞിലക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
advertisement
3/8
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് എഴുന്നള്ളിപ്പിനായി ഒരുക്കുന്നതിനിടയില്‍ ഒന്നാം പാപ്പാനായ നന്ദനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടിയത്.
advertisement
4/8
തുടയിലും നെഞ്ചിലും കുത്തേറ്റ പാപ്പാനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
advertisement
5/8
ഏറെ നേരം പരിഭ്രാന്തി പരത്തിയ ആനയെ എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് തളച്ചത്.
advertisement
6/8
ക്ഷേത്രപ്പറമ്പില്‍ നിന്നും കാട്ടൂര്‍ മെയിന്‍ റോഡിലേക്ക് ഓടിയ ആനയെ സ്ഥലത്തുണ്ടായിരുന്ന തൃശ്ശൂര്‍ എലിഫന്റ് സ്‌ക്വാഡിലെ അംഗങ്ങള്‍ കാപ്ച്ചര്‍ ബെല്‍റ്റിട്ട് തളക്കുകയായിരുന്നു.
advertisement
7/8
കാട്ടൂര്‍ എസ്.ഐ വി.വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
advertisement
8/8
ശനിയാഴ്ച ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയും വിരണ്ടോടി രണ്ടുമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.