TRENDING:

പൂച്ച കുറുകെ ചാടി ; സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു

Last Updated:
അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ അവസ്ഥയിൽ ആയിരുന്നു. റിപ്പോർട്ട്‌/ചിത്രങ്ങൾ: ശരണ്യ സ്നേഹജൻ
advertisement
1/5
പൂച്ച കുറുകെ ചാടി ; സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു
ആലപ്പുഴ: ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു. കളപ്പുരയിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ വാഹനാപകടമുണ്ടായത്. ബൈക്ക് യാത്രികരായ വാടക്കൽ സ്വദേശി ബാബു മകൻ അജിത് എന്നിവരാണ് മരിച്ചത് .
advertisement
2/5
ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടുകയായിരുന്നു . തുടർന്ന് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്കിനു പിന്നിലായി വിവാഹ പാർട്ടി സഞ്ചരിച്ച മിനി ബസും വന്നിടിച്ചതോടെ അച്ഛനും മകനും തൽക്ഷണം മരിച്ചു .
advertisement
3/5
അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ അവസ്ഥയിൽ ആയിരുന്നു . രക്ഷാപ്രവർത്തകർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല .
advertisement
4/5
ആദ്യം ബാബുവിനെ ആണ് ആശുപത്രിയിൽ എത്തിച്ചത്. മകൻ അജിത്തിനെ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിൽ വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല എന്ന പരാതി ആശുപത്രി അധികൃതരുമായുള്ള തർക്കത്തിൽ എത്തിയിരുന്നു .
advertisement
5/5
ഗുരുതര പരിക്കേറ്റ വ്യക്തിയെ സ്‌ട്രെച്ചർ പോലുമില്ലാതെ കൈയിൽ എടുത്തുകൊണ്ടാണ് അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചതെന്നാണ് പരാതി . മരിച്ച അജിത്തിന്റെ വിവാഹം ഏപ്രിലിൽ നടക്കാനിരിക്കെ ആണ് അപകടം. ബാബുവും അജിത്തും കുത്തിയതോടുള്ള കുടുംബക്ഷേത്രത്തിൽ പോകുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
പൂച്ച കുറുകെ ചാടി ; സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories