Pre wedding photography in KSRTC | ആനവണ്ടിയിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; കെഎസ്ആർടിസി ഡബിൾ ഡക്കറിലെ ആദ്യ ഫോട്ടോഷൂട്ട് ഇതാ
- Published by:Gowthamy GG
- news18-malayalam
Last Updated:
എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോഗപ്പെടുത്താനാകും. റിപ്പോർട്ട്/ചിത്രങ്ങൾ: ഉമേഷ് ബാലകൃഷ്ണൻ
advertisement
1/7

തിരുവനന്തപുരം: വിവാഹ ഫോട്ടോ ഷൂട്ടിനും പ്രീ വെഡ്ഡിംഗ്, സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനുമല്ലാം ഇനി ലൊക്കേഷൻ തേടി അലയേണ്ടതില്ല. നേരെ തിരുവനന്തപുരം കെഎസ്ആർടിസിയിലേയ്ക്ക് വീട്ടാൽ മതി.
advertisement
2/7
ഡബിൾ ഡക്കറിൽ രാജകീയമായി തന്നെ ഫോട്ടോ ഷൂട്ട് നടത്താം. നാലായിരം രൂപയാണ് വാടക.ആദ്യ ഫോട്ടൊ ഷൂട്ട് കഴിഞ്ഞു.
advertisement
3/7
2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.
advertisement
4/7
എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
advertisement
5/7
ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാന വർദ്ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി കെഎസ്ആർടിസി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
advertisement
6/7
ഈ ബസിൽ വിവാഹ പ്രീവെഡിംഗ്, പോസ്റ്റ് വെഡിംഗ് ഷൂട്ടുകൾക്കും, ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും വാടകയ്ക്ക് നൽകും.ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായി അവസരം.
advertisement
7/7
ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
Pre wedding photography in KSRTC | ആനവണ്ടിയിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; കെഎസ്ആർടിസി ഡബിൾ ഡക്കറിലെ ആദ്യ ഫോട്ടോഷൂട്ട് ഇതാ