TRENDING:

പട്ടിയും പൂച്ചയുമൊന്നും വേണ്ട, എമു മതി; വ്യത്യസ്തമായ വിനോദവുമായി ഇബ്രാഹിം കുട്ടി

Last Updated:
ഒരു മുട്ടയ്ക്ക് 1000 രൂപയാണ് വില. ഒരെണ്ണം ശരാശരി 750 മുതൽ 800 ഗ്രാം വരെ തൂക്കമുണ്ടാകും. ഉത്തർപ്രദേശിലേക്കാണ് പ്രധാനമായും മുട്ടകൾ കയറ്റി അയക്കുന്നത്.
advertisement
1/6
പട്ടിയും പൂച്ചയുമൊന്നും വേണ്ട, എമു മതി; വ്യത്യസ്തമായ വിനോദവുമായി ഇബ്രാഹിം കുട്ടി
നമ്മളൊക്കെ സാധാരണയായി വിദേശ ഇനം പൂച്ചകളെയും പട്ടികളേയുമൊക്കെയാണ് വീടുകളിൽ വളർത്താറുള്ളത്. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എമു വളർത്തൽ വിനോദമാക്കി മാറ്റിയ ഒരാളുണ്ട് മൊറാഴ കുളിച്ചാലിൽ. കൂളിച്ചാലിലെ ഇബ്രാഹിം കുട്ടി.
advertisement
2/6
ഇബ്രാഹിം കുട്ടിക്ക് മികച്ച വരുമാനം കൂടി നേടിക്കൊടുക്കുന്നതാണ് ഈ എമു വളർത്തൽ. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ഇബ്രാഹിം കുട്ടിക്ക് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയാൽ എമു വളർത്തണമെന്ന മോഹമുദിച്ചത്.
advertisement
3/6
അങ്ങനെ എമു എവിടെ നിന്ന് കിട്ടുമെന്നായി ചിന്ത. ഒടുവിൽ മലയാറ്റൂരിലെത്തി നാല് എമുകുഞ്ഞുങ്ങളെ കൊണ്ടുവന്നു വളർത്തി മുട്ട വിരിയിച്ചു. അങ്ങനെ 29 എണ്ണം വരെയായി.
advertisement
4/6
റാട്ടെറ്റ് വർഗത്തിൽപ്പെട്ട കാട്ടുപക്ഷിയാണ്‌ എമു. ഏതുതരം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശക്തി എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌.
advertisement
5/6
ഏറെ ഔഷധഗുണമുള്ളതിനാൽ മുട്ടയ്ക്കാണ് ആവശ്യക്കാർ ഏറെ, ഒരു മുട്ടയ്ക്ക് 1000 രൂപയാണ് വില. ഒരെണ്ണം ശരാശരി 750 മുതൽ 800 ഗ്രാം വരെ തൂക്കമുണ്ടാകും. ഉത്തർപ്രദേശിലേക്കാണ് പ്രധാനമായും മുട്ടകൾ കയറ്റി അയക്കുന്നത്.
advertisement
6/6
പാലിയേറ്റീവ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഇബ്രാഹിംകുട്ടി. കേവലം വിനോദത്തിനപ്പുറം മികച്ച വരുമാനം കൂടി നേടിത്തരുന്നതാണ് എമു വളർത്തൽ. ഇനി ഒട്ടകപ്പക്ഷികളെ കൂടി വളർത്താനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
പട്ടിയും പൂച്ചയുമൊന്നും വേണ്ട, എമു മതി; വ്യത്യസ്തമായ വിനോദവുമായി ഇബ്രാഹിം കുട്ടി
Open in App
Home
Video
Impact Shorts
Web Stories