TRENDING:

കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും ഏറ്റെടുത്തു

Last Updated:
2020 നവംബര്‍ എട്ടിന് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയെ സര്‍ക്കാര്‍ പൊതു ക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു.
advertisement
1/7
കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും ഏറ്റെടുത്തു. ഇന്ന് രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരുടെ സംഘമാണ് മടപ്പുര ഓഫീസ് പ്രവര്‍ത്തനം ഏറ്റെടുത്തത്.
advertisement
2/7
2016 തൊട്ട് മടപ്പുരയുടെ അവകാശത്തെച്ചൊല്ലി ദേവസ്വം ബോര്‍ഡും സ്വകാര്യവ്യക്തികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഹൈക്കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഓഫീസ് ഏറ്റെടുത്തത്. 2020 നവംബര്‍ എട്ടിന് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയെ സര്‍ക്കാര്‍ പൊതു ക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു.
advertisement
3/7
സംഘപരിവാര്‍ സംഘടനകളുടെയും മറ്റ് ഭക്തജനങ്ങളുടെയും പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടു വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.
advertisement
4/7
മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സി.ഓഫീസര്‍ അജിത് പറമ്പത്ത്, തലശ്ശേരി ഹെഡ് ക്ലര്‍ക്ക് ടി.എസ്.സുരേഷ് കുമാര്‍, വില്ലേജ് ഓഫിസര്‍ രജിഷ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് മടപ്പുരയിലെത്തിയത്.
advertisement
5/7
രാവിലെ ആറ് മണിയോടെ ഓഫീസിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്താണ് ഓഫീസ് മുറിയില്‍ കയറി ചുമതലയേറ്റത്. വിശ്വാസികള്‍ക്ക് പ്രത്യക്ഷത്തില്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാതെ അതിരാവിലെയെത്തി ചുമതലയേറ്റതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി
advertisement
6/7
കൂത്തുപറമ്പ് എ സി.പി. സജേഷ് വാഴവളപ്പില്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ മാരായ ബിനു മോഹന്‍, എം.പി. ആസാദ്, ടി.വി. പ്രദീഷ്, കുട്ടികൃഷ്ണന്‍ എസ്.ഐമാരായ സുഭാഷ് ബാബു ലതീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള സുരക്ഷാ ഒരുക്കിയത്.
advertisement
7/7
സി.പി.എം.പൊലീസ് കൂട്ടുകെട്ടാണ് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന മടപ്പുരയുടെ ഭരണം പിടിച്ചെടുക്കാന്‍ വഴിയൊരുക്കിയതെന്ന് ബി.ജെ.പി നേതാവ് വി.പി. സുരേന്ദ്രന്‍ മാസ്റ്റര്‍ കുറ്റപെടുത്തി. ഇക്കാര്യത്തില്‍ വിശ്വസികളെ അണിനിരത്തി പ്രതിഷേധവും ഒപ്പം നിയമപോരാട്ടവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും ഏറ്റെടുത്തു
Open in App
Home
Video
Impact Shorts
Web Stories