Kerala Weather Updates| സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
advertisement
1/4

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കാരണം.
advertisement
2/4
ഇത്തരം പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
3/4
പത്തനംതിട്ട, ആലപ്പുഴ ഇടുക്കി മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
advertisement
4/4
ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബുധനാഴ്ച മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് തീരവാസ മേഖലയിൽ താമസിക്കുന്നവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Updates| സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്