കോവിഡ് ബാധിച്ച കുഞ്ഞിന്‍റെ മരണം; ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് രക്ഷിതാക്കൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഏപ്രിൽ 24നാണ് മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫ്, ആസിഫ ദമ്പതികളുടെ മകൾ നൈഫ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
advertisement
1/6

മലപ്പുറം മഞ്ചേരിയിലെ നാലുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ.
advertisement
2/6
കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആണ് എന്നത് തെറ്റായ ഫലമാണ്. ആരോഗ്യവകുപ്പിന്റെ ഈ പിഴവ് മറച്ചു വക്കാനാണ് ശ്രമം.കൃത്യമായ ചികിൽസ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു
advertisement
3/6
ഏപ്രിൽ 24നാണ് മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫ്, ആസിഫ ദമ്പതികളുടെ മകൾ നൈഫ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
advertisement
4/6
മരണം ചികിൽസയിലെ അനാസ്ഥകൊണ്ടെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് വേണ്ട ചികിത്സ നൽകാത്തതിനാലാണ് മരണം സംഭവിച്ചത്.
advertisement
5/6
കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായിട്ടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.കുഞ്ഞിനെ അത്രയും ദിവസം പരിചരിച്ച അമ്മക്ക് എന്ത് കൊണ്ട് അസുഖം വന്നില്ല എന്നും ഇവർ ചോദിക്കുന്നു.
advertisement
6/6
കുട്ടി മരിച്ച് 33 ദിവസം പിന്നിട്ടിട്ടും അനുബന്ധ പരിശോധനാ ഫലങ്ങൾ നൽകിയില്ല. ഇത് പിഴവ് മറിച്ചു വക്കാനെന്ന് സംശയിക്കുന്നു എന്നും രക്ഷിതാക്കൾ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
കോവിഡ് ബാധിച്ച കുഞ്ഞിന്‍റെ മരണം; ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് രക്ഷിതാക്കൾ