TRENDING:

തിരുവനന്തപുരം: ഹാട്രിക് അടിയ്ക്കാൻ UDF; പിടിച്ചെടുക്കാൻ LDF, അക്കൗണ്ട് തുറക്കാൻ NDA

Last Updated:
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം
advertisement
1/5
തിരുവനന്തപുരം: ഹാട്രിക് അടിയ്ക്കാൻ UDF; പിടിച്ചെടുക്കാൻ LDF, അക്കൗണ്ട് തുറക്കാൻ NDA
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം മണ്ഡലങ്ങൾ  യുഡിഎഫിനും എൽഡിഎഫിനും ഒപ്പം. ഒരു മണ്ഡലം ബിജെപിയുടെ  കൈയിലും.
advertisement
2/5
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ശശി തരൂരിനായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം.
advertisement
3/5
അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം.
advertisement
4/5
സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്.
advertisement
5/5
ബിജെപിയ്ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ നേടിയത് 2,82,336 വോട്ടുകളാണ്. അതായത്, മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ  32.3 ശതമാനം.  ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ഥിക്ക് ഇത്രയധികം വോട്ടുകള്‍ കേരളത്തില്‍ ലഭിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
തിരുവനന്തപുരം: ഹാട്രിക് അടിയ്ക്കാൻ UDF; പിടിച്ചെടുക്കാൻ LDF, അക്കൗണ്ട് തുറക്കാൻ NDA
Open in App
Home
Video
Impact Shorts
Web Stories