മലയും പാറയും കയറി പൊലീസ് സേന കല്ലുപ്പാറയിലെ കാടുകയറി; കുട്ടികൾക്ക് പുത്തനുടുപ്പും പുസ്തകവുമായി
- Published by:user_49
Last Updated:
കോവിഡിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാതെ ദുരിതത്തിലായിരുന്നു കല്ലൂപ്പാറ സെറ്റിൽമെന്റ് കോളനിയിലെ വിദ്യാർത്ഥികൾ
advertisement
1/6

സംസ്ഥാന വ്യാപകമായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പുത്തനുടുപ്പും പുസ്തകവും ക്യാമ്പയിൻ്റെ ഭാഗമായാണ് പോലീസ് സേന കാടു കയറിയത്.
advertisement
2/6
വിതുരയിൽ നിന്ന് 6 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും കല്ലുപാറയിൽ വാഹനക്കൾക്ക് എത്തിപ്പെടാൻ കഴിയില്ല. ദുർഘട പാതയിലൂടെ മലയും പാറയും കയറി വേണം ഇവിടെയെത്താൻ. പന്ത്രണ്ടോളം കുട്ടികളാണ് കല്ലുപാറയിൽ നിന്നും വിതുര സ്കൂളിലെത്തി പഠനം നടത്തുന്നത്.
advertisement
3/6
കോവിഡിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാതെ ദുരിതത്തിലായിരുന്നു കല്ലൂപ്പാറ സെറ്റിൽമെന്റ് കോളനിയിലെ വിദ്യാർത്ഥികൾ. ഇവർക്കായി വിതുര സി ഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോവിഡ് കാല പള്ളിക്കൂടം ഒരുക്കിയിരുന്നു.
advertisement
4/6
ഇവിടേക്കാണ് തിരുവനന്തപുരം അഡീഷണൽ എസ്.പി.ഇ.എസ് ബിജുമോൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും എത്തിയത്.
advertisement
5/6
സെറ്റിൽമെൻറിലെ മുഴുവൻ കുടുംബങ്ങൾക്കും വസ്ത്രങ്ങളും അവശ്യ വസ്തുക്കളും പുസ്തകങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രദേശവാസികൾക്കായി പൊലീസ് സംഘം കോവിഡ് ബോധവൽക്കരണവും നടത്തി. ഒപ്പം ദീപാവലി സമ്മാനമായി കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.
advertisement
6/6
പുത്തനുടുപ്പും പുസ്തകവും ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷത്തോളം രൂപയുടെ അവശ്യ വസ്തുക്കളാണ് ഇതിനോടകം ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Kerala/
മലയും പാറയും കയറി പൊലീസ് സേന കല്ലുപ്പാറയിലെ കാടുകയറി; കുട്ടികൾക്ക് പുത്തനുടുപ്പും പുസ്തകവുമായി