TRENDING:

അന്ന് നിർമാണം തടഞ്ഞു; ഇന്ന് കോളനിക്കാർക്ക് ആദ്യ വീടിന്റെ താക്കോൽ കൈമാറി പി വി അൻവർ

Last Updated:
അൻവർ തന്നെ ഒരിക്കൽ നിർമാണം തടയാൻ ശ്രമിച്ച വീടുകളുടെ താക്കോൽ ദാനം അദ്ദേഹം തന്നെ നിർവ്വഹിച്ചു എന്നത് ആണ് വിവാദങ്ങൾക്ക് അപ്പുറത്ത് കൗതുകം ഉണർത്തുന്ന കാര്യം. റിപ്പോർട്ട്/ചിത്രങ്ങൾ: സി വി അനുമോദ്
advertisement
1/10
അന്ന് നിർമാണം തടഞ്ഞു; ഇന്ന് കോളനിക്കാർക്ക് ആദ്യ വീടിന്റെ താക്കോൽ കൈമാറി പി വി അൻവർ
മലപ്പുറം: നിലമ്പൂർ ചളിക്കൽ ആദിവാസി കോളനിയിലെ മൂപ്പൻ വെളുത്തവെള്ളന് പി.വി അന്‍വര്‍ എം.എല്‍.എ വീടുകളുടെ താക്കോല്‍ കൈമാറുമ്പോൾ അവസാനിക്കുന്നത് മറ്റൊരു വിവാദത്തിൻ്റെ അവസാന അധ്യായം ആണ്.
advertisement
2/10
ഈ വർഷം ജനുവരി ഏഴാം തീയതി ആണ് പിവി അൻവറും പോത്തുകല്ലിലെ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളും കൂടി മലച്ചിയിൽ ഫെഡറല് ബാങ്ക് സി എസ് ആർ പദ്ധതി പ്രകാരം ചളിക്കൽ കോളനിക്കാർക്ക് നിർമിക്കുന്ന 34 വീടുകളുടെ നിർമാണം തടയാൻ ശ്രമിച്ചത്.
advertisement
3/10
ഈ വീടുകൾ ചളിക്കൽ കോളനിക്കാർക്കല്ല, മറിച്ച് കവളപ്പാറയിലെ ദുരിതബാധിതർ ആയ ആദിവാസികൾക്ക് നൽകണം എന്ന് ആയിരുന്നു എംഎൽഎയുടെ ആവശ്യം.
advertisement
4/10
അന്നത്തെ ജില്ല കളക്ടർ ജാഫർ മാലിക്കുമായി അൻവർ പരസ്യമായി കൊമ്പ് കോർത്തു. അൻവറിന് റിയല് എസ്റ്റേറ്റ് താത്പര്യം ആണെന്നും പറഞ്ഞ് കളക്ടർ തിരിച്ചടിച്ചതോടെ വിവാദം കൊഴുത്തു.
advertisement
5/10
2 കോടിയിലധികം ചെലവഴിച്ച് ഫെഡറല് ബാങ്ക് നിർമിക്കുന്ന വീടുകൾക്ക് സ്ഥലം വാങ്ങിയതിൽ കളക്ടർ അഴിമതി നടത്തി എന്നും ചട്ടങ്ങൾ പാലിക്കാതെ ആണ് സ്ഥലം വാങ്ങിയത് എന്നും അൻവർ ആരോപണം ഉന്നയിച്ചതോടെ വിവാദം കത്തിപടർന്നു.
advertisement
6/10
ഇതിനിടെ കവളപ്പാറക്കാരുടെ പുനരധിവാസം ഈ തർക്കം കാരണം ചുവപ്പ് നാടയിലും ആയി. മഴക്കാലം വന്നിട്ടും ഇവരുടെ പുനരധിവാസം എങ്ങുമെത്താത്തത് വലിയ പ്രശ്നം ആയി തന്നെ തുടർന്നു.
advertisement
7/10
പിന്നീട് ജാഫർ മാലിക്കിന് പകരം കെ ഗോപാലകൃഷ്ണൻ ഐഎഎസ് സ്ഥാനമേറ്റു. കവളപ്പാറക്കാർക്ക് വീടും സ്ഥലവും വാങ്ങാൻ പണം നൽകി ആണ് പ്രശ്നം പരിഹരിച്ചത്.
advertisement
8/10
ഈ സാഹചര്യത്തിൽ ആയിരുന്നു ചളിക്കൽ കോളനിക്കാർക്ക് മലച്ചിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം കഴിഞ്ഞ ദിവസം നടന്നത്.
advertisement
9/10
മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആദ്യ താക്കോൽ കൈമാറിയത് പിവി അൻവർ എംഎൽഎ.
advertisement
10/10
അൻവർ തന്നെ ഒരിക്കൽ  നിർമാണം തടയാൻ ശ്രമിച്ച വീടുകളുടെ താക്കോൽ ദാനം അദ്ദേഹം തന്നെ നിർവ്വഹിച്ചു എന്നത് ആണ് വിവാദങ്ങൾക്ക് അപ്പുറത്ത് കൗതുകം ഉണർത്തുന്ന കാര്യം.
മലയാളം വാർത്തകൾ/Photogallery/Kerala/
അന്ന് നിർമാണം തടഞ്ഞു; ഇന്ന് കോളനിക്കാർക്ക് ആദ്യ വീടിന്റെ താക്കോൽ കൈമാറി പി വി അൻവർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories