TRENDING:

പരാതിയുണ്ടെങ്കിൽ ഗവർണറെ അറിയിക്കാം; എം.ജിയിൽ ബിരുദം റദ്ദാക്കിയവരുടെ ഭാഗം കേൾക്കും

Last Updated:
ജി ശ്രീജിത്ത്
advertisement
1/5
പരാതിയുണ്ടെങ്കിൽ ഗവർണറെ അറിയിക്കാം; എം.ജിയിൽ ബിരുദം റദ്ദാക്കിയവരുടെ ഭാഗം കേൾക്കും
എംജി സർവകലാശാലയിൽ ചട്ടവിരുദ്ധ മാർക്ക്ദാനത്തിലൂടെ വിജയം നേടിയ വിദ്യാർഥികളുടെ ഭാഗം കേൾക്കാൻ   സർവകലാശാല തീരുമാനിച്ചു.
advertisement
2/5
മാർക്ക് ലിസ്റ്റ് റദ്ദാക്കിയതിൽ പരാതിയുണ്ടെങ്കിൽ സർവകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അറിയിക്കാനാണ് നിർദേശം. ബിടെക് പരീക്ഷയിൽ മാർക്ക് ദാനത്തിലൂടെ വിജയിച്ച 118 വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച മെമ്മോ സർവകലാശാല കൈമാറി.
advertisement
3/5
മെമ്മോ ലഭിച്ച് പതിനഞ്ച് ദിവസത്തിനകം ഗവർണർക്ക് പരാതികൾ എഴുതി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
advertisement
4/5
വിദ്യാർഥികളുടെ ഭാഗം കേൾക്കാതെയാണ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതെന്ന് പരാതി ഉയർന്നിരുന്നു. കോടതിയെ സമീപിച്ചാൽ പിന്നീട് തിരിച്ചടിയുണ്ടായേക്കുമെന്നും സർവകലാശാല വിലയിരുത്തുന്നു. ഇതിൻറെ ഭാഗമായാണ് തുടർ നടപടി.
advertisement
5/5
അപ്രതീക്ഷിതമായി സർട്ടിഫിക്കറ്റ് റദ്ദാക്കിയതോടെ നിരവധി വിദ്യാർഥികളുടെ ജോലിയെയും തുടർ പഠനത്തെയും ഇത് ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഗവർണറെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം വിഷയത്തിൽ ഗവർണറുടെ തീരുമാനം അന്തിമമായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/
പരാതിയുണ്ടെങ്കിൽ ഗവർണറെ അറിയിക്കാം; എം.ജിയിൽ ബിരുദം റദ്ദാക്കിയവരുടെ ഭാഗം കേൾക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories