Kollam Accident | കൊല്ലം തെന്മലയിൽ വാഹനാപകടം; ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു
Last Updated:
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ എന്നിവരാണ് മരിച്ചത്.
advertisement
1/4

കൊല്ലം: തെന്മലയിൽ ഉണ്ടായ വാഹനാപകടത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ചാണ് മൂന്നു പെൺകുട്ടികൾ മരിച്ചത്.
advertisement
2/4
പെൺകുട്ടികൾ വഴിയരികിലൂടെ നടന്നു വരുന്നതിനിടയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ അടുത്തുള്ള വയലിലേക്ക് മറിഞ്ഞു.
advertisement
3/4
ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, സഹോദരി 18 വയസ്സുള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസ്സുള്ള കെസിയ എന്നിവരാണ് മരിച്ചത്.
advertisement
4/4
ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
മലയാളം വാർത്തകൾ/Photogallery/Kerala/
Kollam Accident | കൊല്ലം തെന്മലയിൽ വാഹനാപകടം; ബിജെപി സ്ഥാനാർത്ഥിയുടെ രണ്ടു മക്കൾ ഉൾപ്പെടെ മൂന്നു പെൺകുട്ടികൾ മരിച്ചു