TRENDING:

ആദിവാസി ഫണ്ട് തട്ടി: CPI നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Last Updated:
സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗവും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൾ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്.  (റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)
advertisement
1/3
ആദിവാസി ഫണ്ട് തട്ടി:   CPI നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികളെ കബളിപ്പിച്ച് ഭവന നിർമ്മാണ സഹായം തട്ടിയെടുത്തുവെന്ന പരാതിയിൽ സിപി ഐ നേതാവുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗവും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൾ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്.  ഭൂതിവഴി ആദിവാസി ഊരിൽ ഭവന നിർമ്മാണ സഹായം തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്.  
advertisement
2/3
അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊരിൽ ഏഴു പേർക്ക് ഭവന നിർമാണത്തിനായി ലഭിച്ച പതിമൂന്നര ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗമായ പി എം ബഷീർ, കരാറുകാരനായ അബ്ദുൾ ഗഫൂർ എന്നിവരെ പാലക്കാട്  ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൃത്രിമ രേഖ ചമക്കൽ, വഞ്ചനാകുറ്റം, പട്ടികജാതി- പട്ടികവർഗ സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി. ഭൂതിവഴി ഊരുനിവാസിയായ കലാമണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 
advertisement
3/3
ഊരിൽ കലാമണി ഉൾപ്പടെ ഏഴു പേരുടെ ഭവനനിർമാണം  അബ്ദുൾ ഗഫൂറിന് കരാർ നൽകിയിരുന്നു. എന്നാൽ വീടുപണി പൂർത്തിയാക്കാതെ ഗുണഭോക്താക്കളെ കബളിപ്പിച്ച് 13,62,500 രൂപ അബ്ദുൾ ഗഫൂറും , സുഹൃത്ത് പി എം ബഷീറും വാർഡ് മെമ്പറുടെ സഹായത്തോടെ  തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ അഗളി പഞ്ചായത്തംഗം ജാക്കീർ, അഗളി ട്രൈബൽ ഓഫീസർ മുഹമ്മദ് നിസാറുദ്ദീൻ എന്നിവർക്കെതിരെയും പരാതിയുണ്ട്.  അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതി ,  ലൈഫ് മിഷന്‍ പദ്ധതി എന്നിവ മുഖേന  ഭവന നിർമ്മാണത്തിനായി  ആദിവാസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണമാണ് ആധാറുമായി ബന്ധിപ്പിക്കാനെന്ന വ്യാജേന സിപിഐ നേതാവായ പിഎം ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയത്. 
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
ആദിവാസി ഫണ്ട് തട്ടി: CPI നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories