വഴിയരികിൽ ഷീറ്റ് വലിച്ച് കെട്ടിയ ജീവിതങ്ങൾ; ശബരിമലയിലും ആദിവാസി പുനരധിവാസം വിദൂര സ്വപ്നം
Last Updated:
ശബരിമലയ്ക്ക് സമീപമുള്ളപൊന്നംപാറയിലേയും പ്ലാപ്പള്ളിയിലേയും ആദിവാസികളുടെ പുനരധിവാസം ഇന്നും വിദൂര സ്വപ്നങ്ങളിൽ ഒന്ന് മാത്രം.
advertisement
1/5

പത്തനംതിട്ട: പുരോഗമനത്തിനും വികസനത്തിനും പേര് കേട്ട കേരളത്തിൽ ഇങ്ങനെയും ഒരു കാഴ്ച. ശബരിമലയ്ക്ക് സമീപമുള്ളപൊന്നംപാറയിലേയും പ്ലാപ്പള്ളിയിലേയും ആദിവാസികളുടെ പുനരധിവാസം ഇന്നും വിദൂര സ്വപ്നങ്ങളിൽ ഒന്ന് മാത്രം.
advertisement
2/5
ലക്ഷോപലക്ഷങ്ങൾക്ക് ആശ്രയമായ ശബരിമലയ്ക്കു സമീപം നിരാലംബരായി ഒരു വിഭാഗമുണ്ട്. പൊന്നംപാറയിലേയും പ്ലാപ്പള്ളിയിലേയും ആദിവാസി സമൂഹം. വഴിയരികിൽ ഷീറ്റ് വലിച്ച് കെട്ടി കഴിയുന്ന ഇവർ വന്യമൃഗങ്ങളെ പേടിച്ച് ഓരോ നിമിഷവും ജീവിക്കാനായി പാട് പെടുകയാണ്.
advertisement
3/5
ഒരു മഴപെയ്താൽ ഷെഡ്ഡിലേക്ക് വെള്ളം ഇരച്ചെത്തും. അങ്ങനെ ഷെഡ്ഡിലുള്ളതെല്ലാം നഷ്ടപ്പെടും. ഒപ്പം പകർച്ച വ്യാധികളെയും ഭയപ്പെടണം. ദാരിദ്ര്യം തുടച്ച് നീക്കപ്പെട്ടുവെന്ന് മാറി മാറി വന്ന സർക്കാരുകൾ അവകാശപ്പെടുമ്പോൾ ഒരു നേരത്തെ അന്നത്തിനായി ഇവർ സന്നദ്ധ സംഘടനകളെ ആശ്രയിക്കുന്നു. വൈദ്യുതിയും വെള്ളവുമില്ലാത്ത ശോചനീയമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് വർഷങ്ങളായി ഈ കുടുംബങ്ങൾ കഴിയുന്നത്.
advertisement
4/5
[caption id="attachment_180519" align="alignnone" width="875"] പൊന്നംപാറയിലേയും പ്ലാപ്പള്ളിയിലെയും ആദിവാസികളുടെ പുനരധിവാസ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പലരും പല വാഗ്ദാനങ്ങളും നൽകുന്നു. എന്നാൽ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രം.</dd> <dd>[/caption]
advertisement
5/5
മറ്റൊരിടത്ത് വീടും സ്ഥലവും അനുവദിച്ചാൽ തങ്ങൾ മാറി താമസിക്കില്ലെന്ന് പറഞ്ഞ് കൊണ്ട് അധികൃതർ പുനരധിവാസം നിഷേധിക്കുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി. മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായാൽ തങ്ങൾ അവിടേക്ക് മാറാൻ തയ്യാറാണെന്നും ഇവർ ആവർത്തിച്ച് വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
വഴിയരികിൽ ഷീറ്റ് വലിച്ച് കെട്ടിയ ജീവിതങ്ങൾ; ശബരിമലയിലും ആദിവാസി പുനരധിവാസം വിദൂര സ്വപ്നം