TRENDING:

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

Last Updated:
അതിക്രമങ്ങളില്‍ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ചികിത്സ മുടക്കിയുള്ള സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പി ടി സക്കറിയാസ് പറഞ്ഞു
advertisement
1/5
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള ആക്രമണങ്ങളില്‍ ഐ എം എ യുടെ രാജ്യവ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലും ആശുപത്രികളിലും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. അതിക്രമങ്ങളില്‍ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ചികിത്സ മുടക്കിയുള്ള സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പി ടി സക്കറിയാസ് പറഞ്ഞു.
advertisement
2/5
കോവിഡ് കാലത്തും രാജ്യ വ്യാപകമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധവുമായി ഐ.എം.എ രംഗത്ത് എത്തിയത്.
advertisement
3/5
ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെയുള്ള ആക്രമണം അപലപിനീയം, ആക്രമികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
advertisement
4/5
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഐ.എം.എ പ്രതിനിധികളും KGMCTA,KGMOA സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലും, വാക്‌സിന്‍ ആവശ്യപ്പെട്ട് പനവൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിലും നിയമനടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരരീതി കടുപ്പിക്കുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
advertisement
5/5
ആശുപത്രികള്‍ക്ക് മുന്നിലും സാമൂഹിക അകലം പാലിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. സേനയുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖല ആക്കണമെന്നുമ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories