TRENDING:

Astrology July 8 | മികച്ച വിവാഹാലോചനകൾ ലഭിക്കും; ജോലിയിൽ വെല്ലുവിളികൾ ഉണ്ടാകും; ഇന്നത്തെ ദിവസ ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂലൈ 8 ലെ ദിവസഫലം അറിയാം.
advertisement
1/12
Astrology July 8 | മികച്ച വിവാഹാലോചനകൾ ലഭിക്കും; ജോലിയിൽ വെല്ലുവിളികൾ ഉണ്ടാകും; ഇന്നത്തെ ദിവസ ഫലം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർ ഈ ദിവസം സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഇന്ന് നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് സ്നേഹവും പിന്തുണയും ഉണ്ടാകും .കുടുംബത്തോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ ആസ്വദിക്കുക. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുക. മാട്രിമോണിയിൽ നിന്ന് വിവാഹ ആലോചനകൾ വരാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം, എന്നാൽ പൊരുതാനുള്ള നിങ്ങളുടെ മനസ് ഈ പ്രതിസന്ധികളെ മറികടക്കും. ജോലിയിലെ തടസ്സങ്ങൾ സ്ഥിരോത്സാഹത്തിലൂടെ മറികടക്കാൻ കഴിയും. കായികാഭ്യാസം ചെയ്യുന്നത് നിങ്ങൾക്ക് സന്തോഷവും ആശ്വാസവും നൽകും. വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ചിട്ട പാലിക്കുക. ഇന്നത്തെ ഭാഗ്യ സംഖ്യ 27 ആണ്, ഭാഗ്യ നിറം ഓറഞ്ച് ആണ്, ഭാഗ്യ ചിഹ്നം: ചാം
advertisement
2/12
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിക്കാർ ഇന്ന് മാതാപിതാക്കളുടെ ഉപദേശവും മാർഗ്ഗനിർദേശവും സ്വീകരിക്കുക. ഈ സമയം നിങ്ങൾക്ക് നല്ല ഒരു പ്രണയം ബന്ധം ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹ ബന്ധങ്ങൾ ദീർഘകാല പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളിൽ സ്ഥിരമായ പുരോഗതി ഉണ്ടാകും. ജോലിയിലെ തടസ്സങ്ങൾ ദൃഢനിശ്ചയത്തോടെയും യാഥാർത്ഥ്യബോധത്തോടെയും മറികടക്കാൻ കഴിയും. കായിക പ്രവർത്തനങ്ങൾ നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു. ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്‌.ഇന്നത്തെ ഭാഗ്യ സംഖ്യ 33 ആണ്, നീലയാണ് ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ക്രിസ്റ്റൽ
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് മിഥുനം രാശിക്കാർ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ന് നിങ്ങൾക്ക് കുടുംബവുമായി അർഥവത്തായ സംഭാഷണങ്ങൾ നടത്താൻ സാധിക്കും. മാതാപിതാക്കളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. പ്രണയ ബന്ധങ്ങളിൽ ഉന്മേഷദായകമായ സംഭാഷണങ്ങളും പുതിയ ബന്ധങ്ങളും ഉൾപ്പെടും. മികച്ച വിവാഹ ആലോചനകൾ തേടിയെത്തും . നെറ്റ്വർക്കിംഗ് കഴിവുകൾ നിങ്ങൾക്ക് നേട്ടമുണ്ടാക്കും. ജോലിയിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകളിലൂടെ വിജയം കൈവരിക്കാനാകും. നിങ്ങൾക്ക് മനസമാധാനം നൽകുന്ന കാര്യങ്ങൾ ചെയ്യുക. ഇന്നത്തെ ഭാഗ്യ സംഖ്യ 56 ആണ്, പച്ചയും നീലയും ചേർന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാം,, ഭാഗ്യ ചിഹ്നം: ഒരു നോവൽ
advertisement
4/12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാർ ഇന്ന് സന്തോഷകരമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുക. ആവശ്യമുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾ നിങ്ങളെ പിന്തുണക്കും. ദാമ്പത്യ ബന്ധത്തിൽ കൂടുതൽ ഐക്യവും സ്‌നേഹവും ഉണ്ടാകും. ബിസിനസ്സ് വളരുന്നതിന് ഉറച്ച തീരുമാനങ്ങളും ശക്തമായ ബന്ധങ്ങളും ആവശ്യമാണെന്ന് ഓർക്കുക. വൈകാരികമായ ബുദ്ധിമുട്ടുകൾ തൊഴിലിൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. കാര്യങ്ങൾ മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവ് വിജയം നേടിത്തരും. വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് ചെയ്യുന്നത് നല്ലതാണ്. മാനസിക ക്ഷേമത്തിന് പ്രാധാന്യം നൽകുക. ഇന്നത്തെ ഭാഗ്യ സംഖ്യ 81 ആണ്, വെള്ളയാണ് ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ഒരു പ്രിയപ്പെട്ട ഫോട്ടോ
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാരുടെ ധൈര്യത്തെ ഇന്ന് മാതാപിതാക്കൾ പ്രശംസിച്ചേക്കാം. തീവ്രമായ ആകർഷണം പ്രണയത്തിന്റെ സവിശേഷതയാണ്. വിവാഹം ബന്ധത്തിൽ സജീവമായ പങ്കാളിത്തമുണ്ടെന്ന് ഉറപ്പു വരുത്തുക. ബിസിനസ്സ് പ്രവർത്തനങ്ങൾ മുഴുവൻ ഇന്ന് നിങ്ങളുടെ നിയന്ത്രണത്തിലാക്കുക. എന്നാൽ അംഗീകാരങ്ങൾ ലഭിക്കാനുള്ള ആഗ്രഹം ജോലിയിൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തീക്ഷ്ണതയോടെ പെരുമാറുക. കായിക വിനോദങ്ങൾ നിങ്ങളെ ഊർജസ്വലമാക്കാൻ സാധ്യതയുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും ശ്രമിക്കുക. ഇന്നത്തെ ഭാഗ്യ സംഖ്യ 5 ആണ്, ഓറഞ്ച് ആണ് ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ട്രോഫി
advertisement
6/12
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിക്കാർ ഇന്ന് ചിട്ടയായ ജീവിതശൈലിയ്ക്ക് ഊന്നൽ നൽകുക. നിങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് മാതാപിതാക്കളുടെ അനുമതി ലഭിക്കും. പ്രണയ ബന്ധം ആശ്വാസകരമായി മുന്നോട്ട് പോകും. വിവാഹ ബന്ധങ്ങൾ സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കും. ബിസിനസ്സിൽ വ്യക്തമായ ആസൂത്രണം വിജയിച്ചേക്കാം. ജോലിയിൽ ചില വെല്ലുവിളികൾ ഉണ്ടായേക്കാം. ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിന് കഠിനമായ പരിശ്രമം ആവശ്യമാണ്. കൃത്യതയോട് കൂടിയുള്ള പ്രവർത്തനങ്ങൾ സംതൃപ്തി നൽകും. സമീകൃതാഹാരത്തിലൂടെ ആരോഗ്യം നിലനിർത്തുക. ഇന്നത്തെ ഭാഗ്യ സംഖ്യ 7 ആണ്, തവിട്ട് നിറം ആണ് ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ഒരു ചെടി
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: എല്ലാവരെയും ആകർക്ഷിക്കുന്ന ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളുടെ സ്വഭാവത്തെ മാതാപിതാക്കൾ അഭിനന്ദിച്ചേക്കാം. പ്രണയ ബന്ധങ്ങൾ സമാധാനപരമായി മുന്നോട്ട് പോകും. വിവാഹം നടക്കും. ബിസിനസ്സിൽ വിദഗ്ധമായ ചർച്ചകൾ ആവശ്യമായി വരും. നിങ്ങളുടെ മനസിൽ തോന്നുന്ന സങ്കോചം തൊഴിലിൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. നയതന്ത്രത്തിലൂടെയും സഹകരണത്തിലൂടെയും വിജയം കൈവരിക്കാനാകും. തൊഴിലും-ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക. ഇന്നത്തെ ഭാഗ്യ സംഖ്യ 36 ആണ്, പിങ്ക് ആണ് ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ആർട്ട് വർക്ക്
advertisement
8/12
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം ചില മാറ്റങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കാം. വീട്ടിൽ സംഭാഷണത്തിനിടയിൽ ചില സത്യങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്. നിങ്ങളുടെ വിശ്വസ്തതയെയും സഹിഷ്ണുതയെയും മാതാപിതാക്കൾ അഭിനന്ദിക്കാൻ സാധ്യതയുണ്ട്. വിവാഹം വൈകാരികമായി ആഴത്തിലുള്ള ബന്ധം പ്രദാനം ചെയ്യുന്നു. നിങ്ങൾ എടുക്കുന്ന ബിസിനസ്സ് തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുക. ഇന്നത്തെ ഭാഗ്യ സംഖ്യ 9 ആണ്, ഭാഗ്യ നിറം: ചാര നിറം ഭാഗ്യ ചിഹ്നം: ഏലസ്സ്
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർ ഈ ദിവസം സാഹസിക പ്രവർത്തനങ്ങളിലും ചർച്ചകളിലും ഏർപ്പെടുക. നിങ്ങളുടെ പ്രതീക്ഷയെ മാതാപിതാക്കൾ പിന്തുണക്കും. പ്രണയ ബന്ധം നിങ്ങൾക്ക് ത്രസിപ്പിക്കുന്ന അനുഭവങ്ങൾ സമ്മാനിക്കും. വിവാഹത്തിലൂടെ സമാനമായ സാഹസിക മനോഭാവമുള്ള ഒരു പങ്കാളിയെ ലഭിക്കും. ബിസിനസ്സിൽ വളർച്ചയും യാത്രയ്ക്കും സാധ്യതയുണ്ട്. ജോലിയിലെ അസ്വസ്ഥത നിങ്ങൾക്ക് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ നിങ്ങൾക്ക് ഉന്മേഷം നൽകും. ഇന്നത്തെ ഭാഗ്യ സംഖ്യ 91 ആണ്, വയലറ്റ് ആണ് ഭാഗ്യ നിറം, യാത്രകളിൽ നിന്ന് ലഭിച്ച വസ്തുക്കൾ ആണ് ഇന്നത്തെ ഭാഗ്യചിഹ്നം
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് അച്ചടക്കമുള്ള പ്രവർത്തനങ്ങളും യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങളും നിങ്ങളുടെ ദിവസത്തെ അടയാളപ്പെടുത്തും. മാതാപിതാക്കളുടെ പ്രശംസ ലഭിക്കും. പ്രണയ ബന്ധങ്ങൾ സുരക്ഷിതവും പ്രതിബദ്ധതയുള്ളതുമാകാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ദീർഘകാല ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർക്കശമായ ചിന്താഗതി ജോലിയിൽ വെല്ലുവിളി ഉയർത്തിയേക്കാം. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. അച്ചടക്കത്തെ അടിസ്ഥാനമാക്കി ജോലികൾ പൂർത്തീകരിക്കാൻ ശ്രമിക്കുക. എല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇന്നത്തെ ഭാഗ്യ സംഖ്യ 16 ആണ്, ഭാഗ്യ നിറം: ചാര നിറം ഭാഗ്യ ചിഹ്നം: ഒരു ക്ലോക്ക്
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭ രാശിക്കാർ ഈ ദിവസം കുടുംബവുമായി ഒന്നിച്ച് പുരോഗതി കൈവരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഭാവനാപരമായ ചിന്തയെ മാതാപിതാക്കൾ അംഗീകരിക്കും. ചില പ്രണയബന്ധങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ നൂതന ആശയങ്ങൾ കൊണ്ടുവരുന്നത് വളർച്ച് സഹായകരമാകും. നല്ല വ്യക്തിത്വവും ചില മാറ്റവും വിജയത്തിലേക്ക് നയിച്ചേക്കാം. കായിക പ്രവൃത്തികളിൽ ഇടപെടുന്നത് സന്തോഷം വാഗ്ദാനം ചെയ്യുന്നു. ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് ഓർക്കുക. ഇന്നത്തെ ഭാഗ്യ സംഖ്യ 44 ആണ്, കടും നീലയാണ് ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ഒരു ഗാഡ്ജെറ്റ്
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: മീനം രാശിക്കാർക്ക് ഈ ദിവസം ആത്മീയ കാര്യങ്ങളിൽ താല്പര്യം ജനിക്കും. പ്രണയ ബന്ധങ്ങൾ ഇന്ന് നിങ്ങൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കും. വിവാഹം ബന്ധം വൈകാരിക ആഴത്തെയും ധാരണയെയും സൂചിപ്പിക്കുന്നു. സഹജാവബോധം മുൻനിർത്തിയുള്ള നിങ്ങളുടെ തീരുമാനമെടുക്കൽ ബിസിനസിൽ ഗുണം ചെയ്യും. സർഗ്ഗാത്മകതയിലൂടെയും അനുകമ്പയിലൂടെയും നേട്ടങ്ങൾ ഉണ്ടാകും. ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ നല്ലതാണ്. വൈകാരിക ക്ഷേമത്തിന് ശ്രദ്ധ നൽകുക. ഇന്നത്തെ ഭാഗ്യ സംഖ്യ 18 ആണ്, കടൽ പച്ചയാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം, ഭാഗ്യ ചിഹ്നം: ആർട്ട് വർക്ക്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology July 8 | മികച്ച വിവാഹാലോചനകൾ ലഭിക്കും; ജോലിയിൽ വെല്ലുവിളികൾ ഉണ്ടാകും; ഇന്നത്തെ ദിവസ ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories