Astrology June 18 | പങ്കാളിയോട് തുറന്ന് സംസാരിക്കുക; കരിയറില്‍ വിജയം ഉണ്ടാകും; ഇന്നത്തെ ദിവസഫലം
- Published by:Sarika KP
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂണ്‍ 18-ലെ ദിവസഫലം അറിയാം.
advertisement
1/13

ദിവസസംഗ്രഹം: ഇന്നത്തെ ദിവസം നിഷേധാത്മക കാര്യങ്ങളില്‍ നിന്ന് കരുതല്‍പാലിക്കുക. നല്ല പെരുമാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശിക്കുന്നു. കഠിനാധ്വാനവും അര്‍പ്പണബോധവും വിജയത്തിലേക്കുള്ള പാതയാകും. നിങ്ങള്‍ക്ക് അനുകൂലമായ ഒരു കാര്യം സംഭവിക്കും. മറ്റുള്ളവരില്‍ നിന്ന് അനുഗ്രഹം തേടുക. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംതൃപ്തി കണ്ടെത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കും.
advertisement
2/13
ഏരീസ് ( Aries- മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മറ്റൊരാളുമായുള്ള കൂടിക്കാഴ്ച ഈ രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാക്കും. നിങ്ങളുടെ മനസ് പറയുന്ന കാര്യങ്ങള്‍ പിന്തുടരുക, അതിനനുസരിച്ച് മുന്നോട്ട് പോകുക. ഉപദേശകരില്‍ നിന്ന് മാര്‍ഗനിര്‍ദേശം നേടുന്നത് നല്ലതാണ്. ഒന്നാമതെത്താനും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഭയപ്പെടരുത്. പുതിയ പരിഷ്‌ക്കാരങ്ങളെ സ്വീകരിക്കുകയും സമ്പാദ്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക. പണം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുക. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും നിങ്ങള്‍ക്കായി ഒരു ദിനചര്യ സൃഷ്ടിക്കുകയും ചെയ്യുക. ഭാഗ്യ നിറം: മജന്ത ഭാഗ്യ സംഖ്യ: 65.
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ശാന്തവും സംതൃപ്തവുമായ ഒരു ബന്ധത്തിനായുള്ള നിങ്ങളുടെ ആഗ്രഹം ഉടന്‍ സഫലമാകും. താല്‍പ്പര്യമുണ്ടെങ്കില്‍ നാടക പരിശീലനത്തിന് തയ്യാറെടുക്കാവുന്നതാണ്. നിങ്ങളുടെ കരിയര്‍ മുമ്പത്തേക്കാള്‍ അര്‍ത്ഥവത്താകും. പുതിയ തുടക്കങ്ങള്‍ക്കും വിവിധ അവസരങ്ങള്‍ക്കുമായി ശ്രദ്ധ പുലര്‍ത്തുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക. സ്വയം പരിപാലിക്കാന്‍ ശ്രമിക്കുക. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 5.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സംതൃപ്തമായ ഒരു ബന്ധം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാകും. ധൈര്യമായി പരിശ്രമിക്കുക, റിസ്‌ക് എടുക്കാന്‍ ഭയപ്പെടരുത്. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ഇപ്പോള്‍ ഫലം കണ്ടേക്കാം. ജീവിതത്തില്‍ സമൃദ്ധി ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ പണം ചെലവാക്കുന്നതില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ പുലര്‍ത്തുകയും പുതിയ അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പ്രയോജനപ്പെടുത്തുകയും ചെയ്യുക. മികച്ച ആസൂത്രണവും ശ്രദ്ധിച്ച് ചെലവാക്കുന്നതും സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും കൈവരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുക. ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ശരീരത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക ഭാഗ്യ നിറം: നിയോണ്‍ പിങ്ക് ഭാഗ്യ സംഖ്യ: 6.
advertisement
5/13
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഒരു പ്രണയ ബന്ധം നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഇത് വിജയത്തിന്റെയും പുതിയ അവസരങ്ങളുടെയും അടയാളമാണ്. പുതിയ തുടക്കങ്ങളും സമ്പാദിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ഒരു പുതിയ തൊഴിലവസരമോ അല്ലെങ്കില്‍ ഒരു പുതിയ വരുമാന സ്രോതസ്സോ നിങ്ങളെത്തേടിയെത്തും. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. പണം ചെലവാക്കുന്നതില്‍ ശ്രദ്ധിക്കുക. വിശ്രമിക്കാനും ശരീരത്തെ പോഷിപ്പിക്കാനും ശ്രമിക്കുക. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. ഭാഗ്യ നിറം: പൗഡര്‍ ബ്ലൂ, ഭാഗ്യ സംഖ്യ: 16
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഒരു പ്രണയമോ അല്ലെങ്കില്‍ ഇപ്പോള്‍ കൂടെയുള്ള ഒരാളുമായി ആഴത്തിലുള്ള ബന്ധമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കരിയറില്‍ മാറ്റത്തിന്റെയും പരിവര്‍ത്തനത്തിന്റെയും സമയമാണ്. നിങ്ങള്‍ക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടും. നിങ്ങളുടെ അവബോധത്തില്‍ വിശ്വസിക്കുക. സാമ്പത്തിക നേട്ടത്തിനുള്ള അവസരമുണ്ടാകും. എന്നാല്‍ ചെലവാക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുക, പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തി സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക. ഭാഗ്യ നിറം: ചാര്‍ക്കോള്‍ ഗ്രേ ഭാഗ്യ സംഖ്യ:12
advertisement
7/13
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ കഴിവുള്ള ഒരാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെട്ടേക്കാം. നിങ്ങളുടെ നിലവിലെ ബന്ധത്തില്‍ ആശയവിനിമയത്തിന്റെയും സത്യസന്ധതയുടെയും ആവശ്യകത തിരിച്ചറിയുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ജാഗ്രതയും ശ്രദ്ധയും ഉണ്ടായിരിക്കണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തിടുക്കം കാണിക്കരുത്, എല്ലാ ഓപ്ഷനുകളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയോ, അല്ലെങ്കില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുകയോ ചെയ്യാം. പണം ചെലവാക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കുക. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്ക് അനുഭവപ്പെടും. പതിവ് പരിശോധനകള്‍ നടത്തി സ്വയം പരിപാലിക്കുക. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 11.
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ പ്രണയ ബന്ധത്തിന് സാധ്യതയുണ്ടെങ്കിലും, ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ജാഗ്രത പാലിക്കുക. നിങ്ങളോടും നിങ്ങളുടെ പങ്കാളിയോടും ആശയവിനിമയത്തില്‍ സത്യസന്ധത പാലിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ കരിയറില്‍ ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമായി വന്നേക്കാം. മുന്നോട്ടുള്ള പാതയില്‍ തടസ്സങ്ങളുണ്ടാകാം, പക്ഷേ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുക. നിങ്ങളുടെ കഠിനാധ്വാനം അവസാനം ഫലം നല്‍കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ബജറ്റിലും ഭാവിയിലേക്കുള്ള സമ്പാദ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യായാമം, വിശ്രമം, എന്നിവയ്ക്കായി സമയം കണ്ടെത്തുക. സമ്മര്‍ദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ ഏതെങ്കിലും സൂചനകള്‍ തോന്നുകയാണെങ്കില്‍ അവ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക. ഒരു യാത്ര ചെയ്യാന്‍ പ്ലാന്‍ ചെയ്യുക. ഭാഗ്യ നിറം: ബീജ്, ഭാഗ്യ സംഖ്യ: 10.
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ബന്ധത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും, പ്രതീക്ഷ കൈവിടേണ്ട. ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ നേരിടാം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. പണം ചെലവാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ആവേശകരമായ യാത്രകള്‍ ചെയ്യാന്‍ പറ്റിയ സമയമാണ്. ഭാഗ്യ നിറം: കാവി നിറം, ഭാഗ്യ സംഖ്യ: 25.
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ബന്ധത്തില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകും. ഇത് നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള ബന്ധത്തിലേക്ക് നയിക്കും. വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങള്‍ ജോലിസ്ഥലത്ത് ഉണ്ടാകും. എന്നാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളോട് അസൂയ തോന്നാം. സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങള്‍ക്കും അവസരമുണ്ടാകും. അമിതമായി പണം ചെലവഴിക്കുന്നതിനെക്കുറിച്ച് ശ്രദ്ധിക്കുക, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുക. വെല്ലുവിളികളെ അതിജീവിക്കാനുമുള്ള ശക്തി നിങ്ങള്‍ക്കുണ്ട്. സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യസംഖ്യ: 16.
advertisement
11/13
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ബന്ധത്തിലെ ഒരു നല്ല മാറ്റത്തെ സൂചിപ്പിക്കുന്നു. കരിയറില്‍ വിജയം ഉണ്ടാകും. നിങ്ങള്‍ക്ക് അംഗീകാരങ്ങളും പുതിയ അവസരങ്ങളും ലഭിക്കും. ഒന്നിലും അഹങ്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സ്ഥലങ്ങളിലേക്ക് യാത്രാ ചെയ്യുക. സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ സംഖ്യ: 8.
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. നിങ്ങളുടെ കരിയറില്‍ ഒരു മാറ്റം സൂചിപ്പിച്ചിരിക്കുന്നു. ഈ മാറ്റം പുതിയ അവസരങ്ങളും വളര്‍ച്ചയും കൊണ്ടുവരും. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ട ശീലങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടെത്തുക. പ്രീപ്ലാന്‍ ചെയ്യാത്ത ഒരു യാത്ര വ്യക്തിഗത വളര്‍ച്ചയിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഭാഗ്യ നിറം; സില്‍വര്‍, ഭാഗ്യ സംഖ്യ: 4
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങള്‍ക്കിടയില്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകും. സത്യസന്ധമായ ആശയവിനിമയം കാത്തുസൂക്ഷിക്കുക. തൊഴില്‍ അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ചില തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ ജാഗ്രത പാലിക്കുക. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സ്വയം പരിചരണ രീതികള്‍ എന്നിവയിലൂടെ ആരോഗ്യം സംരക്ഷിക്കുക. പോസിറ്റീവ് അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ യാത്രകള്‍ നടത്തുക. ഭാഗ്യ നിറം: സ്വര്‍ണ്ണ നിറം: ഭാഗ്യ സംഖ്യ: 50.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology June 18 | പങ്കാളിയോട് തുറന്ന് സംസാരിക്കുക; കരിയറില്‍ വിജയം ഉണ്ടാകും; ഇന്നത്തെ ദിവസഫലം