TRENDING:

Astrology April 29 | ലാഭകരമായ അവസരങ്ങൾ തേടിയെത്തും; നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ 29ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
advertisement
1/12
ലാഭകരമായ അവസരങ്ങൾ തേടിയെത്തും; നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: സമീപകാലത്തുണ്ടായ ഒട്ടേറെ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരുന്നില്ല എങ്കിലും ഇപ്പോൾ സ്ഥിഗതികൾ മാറുന്ന സമയമാണ്. കൂടുതൽ നിയന്ത്രണം നിങ്ങൾക്ക്മേൽ ഉണ്ടായേക്കാം. ആരെങ്കിലും ഒരു സഹായം ചോദിച്ചാൽ അവരെ അവഗണിക്കാനുള്ള തോന്നൽ നിങ്ങൾക്ക് ഉണ്ടാകും. ഭാഗ്യചിഹ്നം - തെരുവ് വിളക്ക്
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്കറിയാവുന്ന ഭൂരിഭാഗം ആളുകളും നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവരായിരിക്കില്ല. നിങ്ങളുടെ സ്വന്തം കഴിവുകളെ നിങ്ങൾ വിലയിരുത്തുകയും വിശ്വസിക്കുകയും വേണം. ഒരു ലാഭകരമായ അവസരം നിങ്ങളെ തേടി വരാനിടയുണ്ട്, അത് പരിഗണിക്കണം.ഭാഗ്യചിഹ്നം - നിയോൺ ചിഹ്നം
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില മുൻ സഹപ്രവർത്തകർ ഇപ്പോഴും നിങ്ങളുടെ പുരോഗതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകാം. വീട്ടിൽ വഴക്കുണ്ടാകാൻ സാധ്യതയുണ്ട്, അത് ചില അസുഖകരമായ കാര്യങ്ങൾക്ക് ഇടയാക്കും. നിങ്ങൾ മുമ്പ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോൾ നേട്ടം ലഭിക്കും.ഭാഗ്യ ചിഹ്നം - തവള
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങൾ ലളിതമായി എടുക്കുന്നത് ഇപ്പോൾ നിങ്ങളെ സഹായിച്ചേക്കാം. അനാവശ്യമായ സങ്കീർണതകൾ ഒഴിവാക്കാൻ ശ്രമിക്കുക. ആശങ്കയുണ്ടാക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഒരു പഴയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം.ഭാഗ്യ ചിഹ്നം - വജ്രം
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വളരെ വൈകാരികമായ ഒരു പൊട്ടിത്തെറി ഉണ്ടായേക്കാം. നിങ്ങൾ പ്രതീക്ഷിച്ചത് പോലെ നിങ്ങളുടെ കുടുംബം നിങ്ങളെ പിന്തുണയ്ക്കാനിടയില്ല. വൈകാരികമോ മാനസികമോ ആയ കാര്യങ്ങളിൽ ഇപ്പോൾ ചില അപകടസാധ്യതകൾ ഉണ്ട്. ജാഗ്രത പുലർത്തുക.ഭാഗ്യചിഹ്നം - വിളക്ക്
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഉള്ളിൽ നിന്ന് തന്നെ ഒരു സന്തുലിതമായ മാനസികാവസ്ഥ ഉണ്ടെന്ന് തോന്നുമെങ്കിലും ഉത്കണ്ഠ വർധിക്കാനാണ് സാധ്യത. നിങ്ങൾക്ക് മുന്നിൽ ലോകത്തെ ഒട്ടേറെ പുതിയ അവസരങ്ങളുണ്ട്. പ്രത്യേകിച്ചും നിങ്ങൾ പത്രപ്രവർത്തന മേഖലയിലാണെങ്കിൽ ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കൈവശമുള്ള സാധനങ്ങൾ ഇന്ന് പ്രത്യേകം സൂക്ഷിക്കുക.ഭാഗ്യ ചിഹ്നം - വേപ്പ് മരം
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നേടണം എന്നുള്ള നിങ്ങളുടെ ആഗ്രഹം ചിലപ്പോൾ നിങ്ങളെ അല്പം ക്ഷീണിപ്പിച്ചേക്കാം. നിങ്ങൾക്ക് പൊതുവിൽ കാര്യങ്ങൾ പെട്ടെന്ന് ബോറടിക്കുകയും ചെയ്യാം.ഭാഗ്യ ചിഹ്നം - സിലിക്കൺ മോഡൽ
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇന്നത്തെ ലക്ഷ്യങ്ങളിൽ പണം സമ്പാദിക്കുക എന്ന പ്രാഥമിക ലക്ഷ്യം വിജയകരമായി പൂർത്തീകരിച്ചേക്കാം. ഒരു അജ്ഞാത ഉറവിടത്തിൽ നിന്നുള്ള പിന്തുണ ഈ ദിവസം തന്നെ ലഭിക്കാൻ ഇടയുണ്ട്. നിങ്ങളുടെ സംസാരത്തിലെ വൈദഗ്ദ്ധ്യം പരീക്ഷിക്കപ്പെട്ടേക്കാം.ഭാഗ്യ ചിഹ്നം - ഇൻഡോർ പ്ലാന്റ്
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു നിർണായക വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പരിഗണിക്കപ്പെട്ടേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ നിലയും ശക്തിയും പൊതുവിൽ അംഗീകരിക്കപ്പെടും. നിങ്ങളോട് ആത്മാർത്ഥമായ സ്നേഹമുള്ള ഒരാളിൽ നിന്ന് നിങ്ങൾക്ക് ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കാം.ഭാഗ്യ ചിഹ്നം - സിൽക്ക് സ്കാർഫ്
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ചെറിയ എതിർപ്പ് അല്ലെങ്കിൽ പ്രതിരോധം ഗുരുതരമായ വാഗ്വാദമായി മാറിയേക്കാം. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. ഏതൊരു വ്യക്തിഗത പരിശ്രമത്തെക്കാളും ടീം വർക്ക് നിങ്ങൾക്ക് പ്രയോജനം ചെയ്യും. രേഖാമൂലമുള്ള ഏത് ആശയവിനിമയവും രണ്ടുതവണ പരിശോധിക്കാൻ ശ്രദ്ധിക്കുക.ഭാഗ്യ ചിഹ്നം - ഒരു കെട്ട് റോസാപ്പൂക്കൾ
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ലക്ഷ്യത്തിന് അടുത്ത് എത്താറായി എന്ന് തന്നെ ഇപ്പോൾ നിങ്ങൾക്ക് കരുതാവുന്നതാണ്. അത് നിങ്ങൾക്ക് ആശ്വാസം പകരാനിടയുണ്ട്. പണത്തിന്റെ കാര്യങ്ങളിൽ ദ്രുതഗതിയിലുള്ള ചില നീക്കങ്ങൾക്ക് സാധ്യതയുണ്ട്.ഭാഗ്യചിഹ്നം - ഒരു വാച്ച്
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കാല്പനികതയെ കൂടുതൽ ഇഷ്ടപ്പെടുന്നു, അത് നിങ്ങളെ പലപ്പോഴും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ പ്രതീക്ഷകളിലും പ്രവർത്തനങ്ങളിലും കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും തുടരേണ്ടതുണ്ട്. അമ്മ അവസാന നിമിഷം തരുന്ന ഉപദേശം അങ്ങേയറ്റം പ്രസക്തവും സമയോചിതവും ആയിരിക്കാം.ഭാഗ്യ ചിഹ്നം - സ്വർണ്ണമാല
മലയാളം വാർത്തകൾ/Photogallery/Life/
Astrology April 29 | ലാഭകരമായ അവസരങ്ങൾ തേടിയെത്തും; നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories